തെരഞ്ഞെടുപ്പ് വേളയിൽ സിപിഐ നേതാവ് കോൺഗ്രസിൽ, പാർട്ടിവിട്ടത് പത്തനംതിട്ടയിൽ എൽഡിഎഫ് ഇലക്ഷൻ ചുമതല വഹിച്ചയാൾ

Published : Mar 25, 2024, 10:49 AM IST
തെരഞ്ഞെടുപ്പ് വേളയിൽ സിപിഐ നേതാവ് കോൺഗ്രസിൽ, പാർട്ടിവിട്ടത് പത്തനംതിട്ടയിൽ എൽഡിഎഫ് ഇലക്ഷൻ ചുമതല വഹിച്ചയാൾ

Synopsis

സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് രാജി. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കൾ കോൺഗ്രസസിൽ ചേരുമെന്നും ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു. 

പത്തനംതിട്ട : പത്തനംതിട്ടയിൽ സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട  മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂറാണ് പാർട്ടി വിട്ടത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്‌ദുൾ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് രാജി. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കൾ കോൺഗ്രസസിൽ ചേരുമെന്നും ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു. 

 

 

 

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ
പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്