തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം

Published : Jul 05, 2023, 02:24 AM ISTUpdated : Jul 05, 2023, 10:48 AM IST
തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം

Synopsis

വീടിൻറെ ജനലുകളും തകർത്ത്, മുൻ വാതിൽ വെട്ടിപ്പൊളിച്ചാണ് അക്രമികൾ അകത്തു കടന്നത്. വീട്ടമ്മ ബഹളം വച്ചതോടെ ഇവർ പുറത്തേക്കിറങ്ങി ഓടി.

തിരുവനതപുരം: സിപിഎം നേതാവിൻ്റെ വീട് ആക്രമിച്ചു. തിരുവനതപുരം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിൻ്റെ വീട്ടിൽ ആണ് ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറും പൾസർ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകർത്തു. വീടിൻറെ ജനലുകളും തകർത്ത്, മുൻ വാതിൽ വെട്ടിപ്പൊളിച്ചാണ് അക്രമികൾ അകത്തു കടന്നത്. വീട്ടമ്മ ബഹളം വച്ചതോടെ ഇവർ പുറത്തേക്കിറങ്ങി ഓടി. പൊലീസ് ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു

Read more: ഇടവകക്കാര്‍ക്ക് വികാരിയുടെ കൂട്ടമരണ കുര്‍ബാന; പുതിയ വികാരി ഇന്ന് ചാർജെടുക്കാനിരിക്കെ കാലപശ്രമമെന്ന് പരാതി

അതേസമയം, ചേര്‍ത്തലയില്‍ ബസ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസുകള്‍ക്ക് നേരെയുണ്ടായ തുടർ ആക്രമണത്തിൽ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എട്ടുപേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതയാണ് സൂചന. അക്രമണത്തിന് പിന്നില്‍ ബിഎംഎസ് പ്രവർത്തകരാണെന്ന് ബസ് ഉടമ ആരോപിച്ചു. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നാല് മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം മാറ്റിവെച്ചു. അസോസിയേഷന്‍ ഭാരവാഹികളുമായി പൊലീസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് സമരം ഒഴിവാക്കിയതെന്ന് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ ബിജുമോന്‍ പറഞ്ഞു. 

ബസ് സ്റ്റാൻഡിൽ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റുകൂടിയായ പട്ടണക്കാട് അച്ചൂസില്‍ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ക്ക് നേരെയായിരുന്നു തുടരാക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ആറ് ബസുകള്‍ തകര്‍ത്തിരുന്നു. ഇതേ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കിയെങ്കിലും ശനിയാഴ്ച രാത്രി ആറ് ബസുകളും വീണ്ടും തല്ലി തകര്‍ക്കുകയായിരുന്നു.രണ്ട് ആക്രമണങ്ങളിലുമായി എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം