ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റ്; സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ മധ്യവയസ്കന്‍റെ കൈയും കാലും അടിച്ചൊടിച്ചു

Published : Mar 02, 2022, 01:57 PM ISTUpdated : Mar 02, 2022, 02:05 PM IST
ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റ്; സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ മധ്യവയസ്കന്‍റെ കൈയും കാലും അടിച്ചൊടിച്ചു

Synopsis

കരിമണ്ണൂരിൽ മധ്യവയസ്കന് സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മർദനം.  ഇരുമ്പ് പൈപ്പ് കൊണ്ട് കൈയും കാലും അടിച്ചൊടിച്ചു.

ഇടുക്കി: കരിമണ്ണൂരിൽ (Karimannur) മധ്യവയസ്കന് സിപിഎം (CPM) ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മർദനം.  ഇരുമ്പ് പൈപ്പ് കൊണ്ട് കൈയും കാലും അടിച്ചൊടിച്ചു. കരിമണ്ണൂർ സ്വദേശി (Karimannur native) ജോസഫ് വെച്ചൂരിനെയാണ് (51) കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിൽ മർദിച്ചത്.  ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മർദനം.  ഗുരുതര പരുക്കുകളോടെ  ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. 

Read more: പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു, സംസ്ഥാനത്ത് അഞ്ച് മുതൽ ഏഴ് വരെ ശക്തമായ മഴ

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ന്യൂനമർദം രൂപപ്പെട്ടു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടത്. മാർച്ച് അഞ്ചുമുതൽ ഏഴു വരേ കേരളത്തിൽ ശക്തമായ മഴയ്ക്ക് (Rain)  സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് നേരത്തെ  മുന്നറിയിപ്പ് നൽകിയിരുന്നു.  

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ടായിരുന്നു.  ബുധൻ, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്. ന്യൂനമർദം ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യൂനമർദ്ദ സ്വാധീന ഫലമായി  തെക്കൻ തമിഴ്നാട് തീരദേശ മേഖലയിൽ മാർച്ച്‌ 2,3 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്താണ് ചക്രവാതച്ചുഴി?

സെക്ലോണിക് സര്‍കുലേഷന്‍ (Cyclonic Circulation) എന്നതിന്റെ മലയാളമാണ് ചക്രവാതച്ചുഴി. സൈക്ലോൺ അഥവാ ചക്രവാതം എന്നാൽ ചുഴലിക്കാറ്റ് ആണെങ്കിലും ചക്രവാതച്ചുഴി അത്ര ഭീകരനല്ല. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആദ്യപടിയാണ് ചക്രവാതച്ചുഴി. ന്യൂനമർദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിന്റെ ശക്തി കുറഞ്ഞ കറക്കത്തെയാണ് ചക്രവാതച്ചുഴിയെന്ന് പറയുന്നത്. അന്തരീക്ഷത്തിലെ മർദ വ്യതിയാനം കാരണം വിവിധ ദിശയിൽ സഞ്ചരിക്കുന്ന കാറ്റ് ചക്രം പോലെ കറങ്ങും.

ചക്രവാതച്ചുഴിയിൽ കാറ്റിന്റെ കറക്കം ഘടികാരദിശയിലും എതിർഘടികാരദിശയിലും ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാർധ ഗോളത്തിൽ ഇത് ഘടികാര ദിശയിലും ഉത്തരാർധത്തിൽ ഇത് എതിർഘടികാാരദിശയിലും ആയിരിക്കും. ഭൂമി കറങ്ങുന്നതുമൂലമുണ്ടാകുന്ന കൊറിയോലിസ് ബലം കാരണമാണ് അർധഗോളങ്ങളിൽ വിപരീത ദിശകളിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നത്. 

ശക്തി കുറഞ്ഞ കാറ്റിന്റെ ഈ കറക്കമാണ് ശക്തി പ്രാപിച്ച് പിന്നീട് ന്യൂനമർദ്ദമായി രൂപപ്പെടുന്നത്. എന്നാൽ എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണമെന്നില്ല. ന്യൂനമർദം ശക്തി കൂടിയാൽ തീവ്രന്യൂനമർദവുമാകും (ഡിപ്രഷൻ). തീവ്ര ന്യൂനമർദം ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമാകും (ഡീപ് ഡിപ്രഷൻ). ഇത് വീണ്ടും ശക്തിപ്പെട്ടാൽ മാത്രമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. അതുപോലെ എല്ലാ ചക്രവാതച്ചുഴിയും മഴ നൽകണമെന്നില്ല. കാറ്റ് കറങ്ങുന്നതിന്റെ ശക്തി, ചക്രവാതച്ചുഴി രൂപപ്പെടുന്ന മേഖല, വ്യാപ്തി, മേഘം രൂപപ്പെടാനുള്ള സാധ്യത തുടങ്ങിയവയെ അനുസരിച്ചാണ് മഴ പെയ്യാനുള്ള സാധ്യത. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം