ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു

Published : Nov 19, 2019, 11:50 AM IST
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു

Synopsis

ഞായറാഴ്ച ചെമ്പുകടവ് തുഷാരഗിരി റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷിജി തോമസ് ഇന്ന് വെളുപ്പിന് അഞ്ചരയോടെയാണ് മരിച്ചത്. 

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം മരിച്ചു. സിപിഎം നെല്ലിപ്പോയിൽ ലോക്കൽ കമ്മറ്റി അംഗവും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ വാവലുകുന്നേൽ ഷിജി തോമസ്(45) ആണ് മരിച്ചത്.

ഞായറാഴ്ച ചെമ്പുകടവ് തുഷാരഗിരി റോഡിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷിജി തോമസ് ഇന്ന് വെളുപ്പിന് അഞ്ചരയോടെയാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ  ചെമ്പുകടവ് തുഷാരഗിരി റോഡിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

കോടഞ്ചേരി ഗവ. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ ഷിജി സംസ്ഥാന, ദേശീയ ഹാന്റ് ബോൾ താരമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കോടഞ്ചേരി പഞ്ചായത്താഫിസിൽ പൊതുദർശനത്തിന് വയ്ക്കുന്ന ദൗതീക ദേഹം നാളെ രാവിലെ 10 മണിക്ക് സംസ്ക്കരിക്കും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലപ്പെട്ട സ്പെഷ്യൽ സ്കൂൾ അന്തേവാസി നേരിട്ടത് ക്രൂര മർദ്ദനം, കേയർ ടേക്കർ അറസ്റ്റിൽ
50,000 രൂപ, ഓരോ പവന്‍ വീതം തൂക്കമുള്ള 20 സ്വര്‍ണ നാണയങ്ങൾ, മോഷണം നടത്തിയത് വീട്ടുജോലിക്കാരി തന്നെ; അറസ്റ്റിൽ