മേയർ കെയർ! കോർപറേഷൻ നൽകിയ ബാഗുകളിൽ മോദിയുടെയും വി വി രാജേഷിന്‍റെയും ചിത്രം, ചർച്ചയാക്കി സിപിഎം; മറുപടിയുമായി ബിജെപി

Published : Jun 01, 2026, 08:33 PM IST
vv rajesh school bags

Synopsis

തിരുവനന്തപുരം കോർപറേഷനിലെ 'മേയർ കെയർ' പദ്ധതി വഴി വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ പ്രധാനമന്ത്രിയുടെയും മേയറുടെയും ചിത്രം പതിപ്പിച്ചത് വിവാദമായി. നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളിൽ പാർട്ടി പരസ്യം നൽകിയെന്ന് വിമർശനം ഉയർന്നപ്പോൾ, ഇത് കോർപ്പറേഷൻ ഫണ്ടല്ലെന്നും ചിത്രമുള്ള കവർ നീക്കാമെന്നും ബിജെപി പ്രതികരിച്ചു.

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് കോർപറേഷന്‍റെ മേയർ കെയർ പദ്ധതിയുടെ പേരിൽ വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയർ വി വി രാജേഷിന്‍റെയും ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിലായിരുന്നു സ്കൂൾ ബാഗും നോട്ട്ബുക്കും വിതരണം ചെയ്തത്.

ബാഗിന്‍റെ കവറിലായി മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ സിപിഎം കേന്ദ്രങ്ങൾ ഇത് ചർച്ചയാക്കി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർട്ടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച മേയർ എന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. കോർപ്പറേഷൻ ഫണ്ടിൽ നിന്നും പണം ഉപയോഗിയ്ക്കാതെ 5000 സ്കൂൾ കുട്ടികൾക്ക് ബാഗും മറ്റ് പഠനോപകരണങ്ങളും നൽകിയ പരിപാടിയാണിതെന്നും ബാഗിനൊപ്പമുള്ള കവറിലെ ചിത്രം നീക്കം ചെയ്യാവുന്നതാണെന്നുമാണ് ബിജെപി അനുകൂലികളുടെ മറുപടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി വിട്ടുവീഴ്ചയില്ല, കനത്ത പിഴ തന്നെ ചുമത്തുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്; ഒറ്റ മഴയിൽ മുങ്ങിയ തലസ്ഥാനം, സമയം പാഴാക്കാതെ ഇടപെട്ട് സർക്കാർ
പ്രമോഷനും സ്ഥലം മാറ്റവും വിരമിക്കലും ഒറ്റ ദിവസം, ഉത്തരവ് വന്നത് ഞായറാഴ്ച! സീനിയർ സൂപ്രണ്ടിന് വിരമിക്കാൻ അവധി ദിവസവും ഓഫീസ് തുറന്ന് അധികൃതർ!