'ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കംപായുന്നത്'

Published : Jul 16, 2023, 04:59 PM IST
 'ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടി പരക്കംപായുന്നത്'

Synopsis

സിപിഎം സെമിനാർ പാർട്ടി സമ്മേളനം പോലെ ചീറ്റിപ്പോയി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിന്റെ പേരിൽ സിപിഎം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

സംവാദം നടത്തുമെന്ന പറഞ്ഞ സിപിഎം മുസ്ലിം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. പൊതുസിവിൽ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സിപിഎം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സിപിഎം നാല് വോട്ടിന് വേണ്ടിന് പരക്കംപായുന്നത്.

സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സിപിഎം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്ത സിപിഎമ്മിന് മുസ്ലിം വോട്ടുംകിട്ടില്ല കയ്യിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

മുതലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പുഴയിലെത്തുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം മറഞ്ഞത് സംസ്ഥാന സർക്കാരാണ്.  50 കോടി ചിലവഴിച്ച് ഡിപിആർ ഉണ്ടാക്കിയതിന് സിപിഎമ്മും സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിൽ വേഗതയേറിയ ട്രെയിൻ വേണമെന്നതാണ് ബിജെപി നിലപാട്. ഇ ശ്രീധരന്റെ ബദൽ നിർദ്ദേശം പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read more:  വരും മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, 18 മുതൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അതേസമയം, ഏക സിവിൽ കോഡിനെതിരെ  സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും ബിജെപി ഏജന്‍റമാരാണ്.വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു.

ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം.ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണം.മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിന്‍റെ  പരാമർശം സെമിനാറിന്‍റെ  ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്നല്ല, ജീവിത മാർഗമായ ഓട്ടോറിക്ഷ കത്തിച്ചത് 3 വട്ടം; സിസിടിവി ദൃശ്യം കൊടുത്തിട്ടും പ്രതിയെ കണ്ടെത്തിയില്ല, ദുരിതത്തിൽ ഒരു കുടുംബം
കാരണമില്ലാതെ കരാറുകാരൻ വീടുപണി നിർത്തിവെച്ചു, 56 ചാക്ക് സിമന്റ് കട്ടപിടിച്ചു, നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി