സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ നടൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Published : Mar 07, 2025, 11:01 PM ISTUpdated : Mar 07, 2025, 11:09 PM IST
സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്കെത്തിയ നടൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Synopsis

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ കണ്ണൂര്‍ സ്വദേശിയായ നടനെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇകെ നായനാരുടെ വേഷം ചെയ്യാനാണ് എത്തിയത്.

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാര പരിപാടിക്ക് എത്തിയ നടൻ  തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്. കൊല്ലം നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ നായനാരുടെ വേഷം ചെയ്യാനാണ് കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് വേണ്ടി സംഘാംഗങ്ങൾ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈകിട്ട് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ  കാരണം 
വ്യക്തമല്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ഹൃദയാഘാതം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു