
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ സിപിഎം പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻച്ചേരിൽ തമ്പി ( 64 ) ആണ് മരിച്ചത്. നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് ലോഡ്ജിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ചംഗമാണ് തമ്പി. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam