
മലപ്പുറം: എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് അറ്റകുറ്റപണിക്കെത്തിയ സിപിഎം പ്രവർത്തകർ തടഞ്ഞു.മലപ്പുറം തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീനെയും സംഘത്തെയും ആണ് തടഞ്ഞത്. കുറുകോൾ-ഓട്ടുകരപ്പുറം റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയപ്പോഴാണ് സംഭവം.റോഡ് അറ്റക്കുറ്റപ്പണി തടഞ്ഞതോടെ എംഎൽഎയും സംഘവും മടങ്ങി. നാട്ടുകാരും എംഎൽഎയുമായി വാക്കേറ്റമുണ്ടായി. ജനുവരിയിൽ റോഡ് പണി ചെയ്യാനിരിക്കെ നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് താൽക്കാലിക അറ്റകുറ്റപ്പണിക്ക് എത്തിയതെന്നാണ് എംഎൽഎ പറയുന്നത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് ജനങ്ങളെ കണ്ണിൽ പൊടിയിടാനാണ് എംഎൽഎ എത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. മുസ്ലീം ലീഗ് എംഎൽഎയാണ് കുറുക്കോളി മൊയ്ദീൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam