
തിരുവനന്തപുരം: നെടുമങ്ങാട് ഷൊർലക്കോട് മലയോര ഹൈവേയിലെ കുറ്റിച്ചൽ കാര്യോട് ഭാഗത്തെ റോഡില്‍ വിള്ളൽ. പൈപ്പ് പൊട്ടി ഉണ്ടായ തകരാറാണ് സംഭവമെന്നും റോഡ് നിർമ്മാണ വേളയിലെ ആശാസ്ത്രിയതയാണ് കാരണമെന്നുമാണ് വ്യാപകമാവുന്ന ആക്ഷേപം. രണ്ടു വർഷം മുൻപ് നിർമ്മാണം കഴിഞ്ഞ സമയത്തു തന്നെ തന്നെ റോഡിന്‍റെ പല ഭാഗങ്ങളിലും അശാസ്ത്രീയ നിർമ്മാണം കാരണം തകരാറുകൾ ഉണ്ടായിരുന്നു. നിർമ്മാണം പൂർത്തിയായി ഉദ്‌ഘാടനം കഴിഞ്ഞുള്ള ആദ്യ മഴയിൽ തന്നെ പലയിടത്തും വെള്ളക്കെട്ട് പഴയതിനെക്കാൾ രൂക്ഷമായിരുന്നു.
വശങ്ങളിൽ ഓട നിർമ്മിക്കാത്തതായിരുന്നു വെള്ളക്കെട്ടിന് കാരണമായത്. ഇപ്പോള്‍ റോഡ് തന്നെ പൊളിയുന്ന അവസ്ഥയിലാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഒത്ത നടുക്കായി മീറ്ററുകളോളം നീളത്തിലാണ് വിണ്ട് കീറിയിരിക്കുന്നത്. പൈപ്പ് പൊട്ടി ഉണ്ടായ തകരാർ എന്നാണ് നാട്ടുകാർ പറയുന്നത്. ചോർച്ച ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ ജല വകുപ്പിന്റെയും പൊതുമരാമത്തിനെയും വിവരം അറിയിച്ചെങ്കിലും അവഗണിച്ചു എന്ന് ആക്ഷേപമുണ്ട്. റോഡിലെ വിള്ളൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ അപകടം ഉണ്ടാകാനുള്ള അവസ്ഥയിലാണ്.
കുറ്റമറ്റ രീതിയിൽ ആണ് നിർമ്മാണമെന്നും സംസ്ഥാനത്തെ എല്ലാ റോഡ് നിർമ്മാണമെന്നു വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ ആണ് നടക്കുന്നത് എന്നും അപകാത കണ്ടാൽ പൊതു ജനങ്ങൾക്ക് പരാതി സമർപ്പിക്കാമെന്നും ഉടനടി നടപടി ഉണ്ടാകും എന്നായിരുന്നു നിര്‍മ്മാണ് വേളയില്‍ മന്ത്രിയുടെ ഉറപ്പ്.
റോഡിനടിയിലുള്ള ജല വകുപ്പിന്റെ പൈപ്പ് പൊട്ടാനുള്ള സാധ്യതയേക്കുറിച്ച് നാട്ടുകാർ റോഡ് നിർമ്മാണ വേളയിൽ ആശങ്കയായി പറഞ്ഞിരുന്നു. എന്നാൽ ഇതു അവഗണിച്ചായിരുന്നു ഈ പ്രദേശത്തു നിർമ്മാണം നടത്തിയത്. ഇപ്പോൾ റോഡ് പൊളിഞ്ഞ സാഹചര്യത്തിൽ ഇവിടെ തുടർന്നും ഇത്തരം സംഭവം ഉണ്ടാകാത്ത രീതിയും അറ്റകുറ്റ പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam