കാലടി: കൊച്ചിയിലെ കാലടി പാലത്തിന്‍റെ മുകൾഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായി സംശയം. ശ്രീശങ്കര പാലത്തിൽ വിവിധ സ്ഥലങ്ങളിൽ വിള്ളലുകൾ കണ്ടെത്തി. പാലത്തിന് മുകളിലാണ് വിള്ളലുകൾ കണ്ടത്. ആറോളം സ്ഥലങ്ങളിൽ വിള്ളലുകളുണ്ട്.
നിരവധിയാളുകൾ സഞ്ചരിക്കുന്ന പാലമായതിനാൽ വിള്ളലുകൾ കണ്ടത് പരിഭ്രാന്തി പരത്തി. എന്താണ് ഇത്തരത്തിൽ വിള്ളലുകൾ വരാൻ കാരണമെന്നത് വ്യക്തമല്ല. ടാറിങ്ങ് അടർന്ന് മാറിയതാകാനും സാധ്യതയുണ്ട്.
സംഭവം അറിഞ്ഞ് പാലത്തിൽ നിരവധിയാളുകളാണ് തടിച്ചു കൂടിയത്. കഴിഞ്ഞ പ്രളയത്തിൽ പാലത്തിലെ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
ചിത്രങ്ങൾ:
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam