കനത്ത മഴയിൽ ആടുവളവിൽ റോഡിൽ വിള്ളലുകൾ; കേടുപാട് കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗർത്തത്തിനടുത്ത്, ഭീതിയോടെ നാട്ടുകാർ

Published : Jun 27, 2025, 05:46 PM IST
Thrithala Road

Synopsis

കനത്ത മഴയിൽ പാലക്കാട് തൃത്താല കൂറ്റനാട് റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആടുവളവ് ഭാഗത്താണ് റോട്ടിൽ വലിയ തോതിൽ വിണ്ടുകീറിയത്.

പാലക്കാട്: കനത്ത മഴയിൽ പാലക്കാട് തൃത്താല കൂറ്റനാട് റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആടുവളവ് ഭാഗത്താണ് റോഡിൽ വലിയ തോതിൽ വിണ്ടുകീറിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ആടുവളവ് സ്‌റ്റോപ്പിന് സമീപത്തെ റോഡിലെ ഈ ഭാഗത്ത് ഗർത്തം രൂപപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ ദിവസം അടച്ചുവെങ്കിലും ഇതിന് സമീപത്തായാണ് റോഡിൽ വലിയ തോതിൽ വിള്ളലുകൾ വീണത്. ഭാരം കൂടിയ വാഹനങ്ങൾ ഈ ഭാഗത്തിലൂടെ സഞ്ചരിക്കുമ്പോൾ റോഡ് ഇടിഞ്ഞ് താഴാനുള്ള സാധ്യത ഏറെയാണ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചു; 4 പേർക്ക് പരിക്ക്, അപകടത്തിന് കാരണം ആംബുലൻസിൽ കാറിടിച്ചത്
ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു