റോഡരികിൽ നിർത്തിയിട്ടതാ, രാവിലെ കാണാനില്ല; കണ്ണൂരിൽ കള്ളന്മാർ കൊണ്ടുപോയത് ക്രെയ്ൻ! സിസിടിവി ദൃശ്യം പുറത്ത്

Published : Jan 20, 2025, 04:55 PM IST
റോഡരികിൽ നിർത്തിയിട്ടതാ, രാവിലെ കാണാനില്ല; കണ്ണൂരിൽ കള്ളന്മാർ കൊണ്ടുപോയത് ക്രെയ്ൻ! സിസിടിവി ദൃശ്യം പുറത്ത്

Synopsis

ദേശീയപാത നിർമ്മാണ കരാറുകാരുടെ കെഎൽ 86എ 9695 നമ്പർ ക്രെയ്ൻ ആണ് മോഷണം പോയത്.

കണ്ണൂർ: തളിപ്പറമ്പ് കുപ്പത്ത് ക്രെയ്ൻ മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്ത്. ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാത നിർമ്മാണ കരാറുകാരുടെ കെഎൽ 86എ 9695 നമ്പർ ക്രെയ്ൻ ആണ് മോഷണം പോയത്.

ഞായറാഴ്ച മുതലാണ് ക്രെയ്ൻ കാണാതായത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടേതാണിത്. ദേശീയപാതയിൽ കുപ്പം പാലത്തിന്‍റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയ്ൻ കാണാതായത്. 18ന് രാത്രി കുപ്പം എംഎംയുപി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയ്ൻ. ഞായറാഴ്ച രാവിലെ ക്രെയ്ൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു.

തുടർന്ന് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയ്ൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്. എഞ്ചിനീയർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

126 സൈറണുകൾ, 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ; 'കവചം' മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം ചൊവ്വാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം