വ്യാജ കേസിൽ കസ്റ്റഡി മര്‍ദ്ദനം, പത്തനംതിട്ടയിൽ 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത എസ്ഐക്ക് സ്ഥലംമാറ്റം

Published : Jul 10, 2026, 01:27 AM IST
Fake rape case.jpg

Synopsis

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച സംഭവത്തിൽ കൂടൽ എസ്ഐക്ക് സ്ഥലംമാറ്റം. വകുപ്പുതല അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രണയനൈരാശ്യത്തെ തുടർന്ന് പെൺകുട്ടി കള്ളം പറഞ്ഞതാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം.സിഐക്ക് എതിരായ നടപടിയും ഉടനുണ്ടാകും. വകുപ്പുതല അന്വേഷണത്തിൽ കൂടൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക നടപടി. ഹൃദ്രോഗിയായ 20 കാരൻ ആഭ്യന്തര മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഒരു ബന്ധവുമില്ലാത്ത കേസിൽ ചോദ്യംചെയ്യൽ എന്ന പേരിൽ കസ്റ്റഡിലെടുത്ത് മർദ്ദിച്ചു. കസ്റ്റഡി മർദ്ദന പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി എസ്പി റിപ്പോർട്ട് നൽകിയിരുന്നു. 13 കാരിയുടെ വ്യാജ പരാതിയിലെ തുടർനടപടികളിൽ കൂടൽ പൊലീസിന് വീഴ്ചപറ്റി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കസ്റ്റഡി മർദ്ദനവും ശരിവെച്ചു. ഇതോടെയാണ് കൂടൽ എസ്ഐ ജയ്മോനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയത്. കോന്നി സിഐക്കാണ് കൂടൽ പൊലീസ് സ്റ്റേഷന്‍റെയും ചുമതല. സിഐക്കെതിരായ അച്ചടക്ക നടപടി ഡിഐജി തീരുമാനിക്കും. പത്ത് പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു 13 കാരിയുടെ മൊഴി. തുടർന്ന് രണ്ട് പോക്സോ കേസുകൾ കൂടൽ പൊലീസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മെഡിക്കൽ പരിശോധനയിൽ ഉൾപ്പെടെ പീഡന്തതിന് തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയച്ചു. പ്രണയനൈരാശ്യത്തെ തുടർ്ന് പെൺകുട്ടി കളവ് പറഞ്ഞെന്നാണ് പൊലീസ് പിന്നീട് വിശദീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലഹരി വിരുദ്ധ സംഘടനയിൽ തലവൻ മാത്രമമല്ല, വേറെയുമുണ്ട് മയക്കുമരുന്ന് കച്ചവടക്കാര്‍; പത്തനംതിട്ടയിൽ സംസ്ഥാന പ്രസിഡന്റിന് പിന്നാലെ കൂട്ടാളിയും പിടിയിൽ
തൂഫാന്‍റെ പേര് പറഞ്ഞ് നിയമം കയ്യിലെടുക്കരുതെന്ന് പല കുറി ആവര്‍ത്തിച്ചു; യുവാക്കളെ ആൾക്കൂട്ടം പരസ്യമായി നഗ്നരാക്കി തലമൊട്ടയടിച്ചു