മൊബൈൽ ഫോൺ പിടിച്ചു വച്ച അധ്യാപകനെതിരെ പരാതി നൽകി; വീട്ടമ്മയ്ക്കെതിരെ സൈബർ ആക്രമണം

By Web TeamFirst Published Jun 8, 2020, 2:49 PM IST
Highlights

അധ്യാപകനെ പിന്തുണക്കുന്നവരാണ് സമൂഹമാധ്യമങ്ങളിൽ തങ്ങളെ മോശമായി ചിത്രീകരിക്കുന്നതതെന്ന് ഇവർ പറയുന്നു.

കണ്ണൂ‌‌ർ: അധ്യാപകൻ ഫോൺ പിടിച്ചു വച്ച സംഭവത്തിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി വീട്ടമ്മയുടെ പരാതി. കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻ്ററി സ്കൂൾ പ്രധാന അധ്യാപകൻഫോൺ ഫോൺ പിടിച്ചു വച്ച സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ തന്നെയും മകളെയും വ്യക്തിഹത്യ നടത്തുന്നതായി സമീറ പരാതിപ്പെട്ടു. സമീറ കണ്ണപുരം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

അധ്യാപകനെ പിന്തുണക്കുന്നവരാണ് സമൂഹമാധ്യമങ്ങളിൽ തങ്ങളെ മോശമായി ചിത്രീകരിക്കുന്നതതെന്ന് ഇവർ പറയുന്നു. മഹമൂദ് ഷാ, ജലീൽ സിറ്റിസൺ എന്നിവർക്കും പോസ്റ്റുകൾ ഇട്ട മറ്റുള്ളവർക്കെതിരെമാണ് പരാതി. തനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നു എന്ന് വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു.

എട്ടുമാസം മുൻപ് സ്കൂളിൽ പിടിച്ചു വച്ച മൊബൈൽ ഫോൺ ഇളയ മകന്റെ ഓൺലൈൻ പഠനത്തിനെങ്കിലും തിരികെ നൽകാത്തതിനെ തുടർന്നായിരുന്നു സമീറ പരാതിയുമായി മുന്നോട്ട് വന്നത്. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്കൂൾ പ്രധാന അധ്യാപകനാണ് വിദ്യാർത്ഥി കലോത്സവ ദിവസം സ്കൂളിൽ കൊണ്ടുപോയ ഫോൺ കൈക്കലാക്കിയത്. വാർത്തയിൽ ജില്ലാ പൊലീസ് മേഥാവി ഇടപെട്ടതോടെ ഫോൺ തിരികെ നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു.

click me!