ദളിത് ബാലികയെ അപമാനിച്ച കേസ്; 67 കാരന് 5 വർഷം കഠിനതടവ്

By Web TeamFirst Published Nov 7, 2018, 9:02 PM IST
Highlights

ദളിത് ബാലികയെ അപമാനിച്ച കേസിൽ കൈനകരി കുട്ടനാട് കായിലിപറമ്പ് ജോർജ് (വാവ- 67) ന് അഞ്ച് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ. ആലപ്പുഴ പ്രിൻസിപ്പാൾ സെഷൻസ് കോടതി ജഡ്ജി എ.ബദറുദ്ദീൻ ശിക്ഷിച്ചത്. 2010 ജൂൺ 13നാണ് സംഭവം. 
 

ആലപ്പുഴ: ദളിത് ബാലികയെ അപമാനിച്ച കേസിൽ കൈനകരി കുട്ടനാട് കായിലിപറമ്പ് ജോർജ് (വാവ- 67) ന് അഞ്ച് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ. ആലപ്പുഴ പ്രിൻസിപ്പാൾ സെഷൻസ് കോടതി ജഡ്ജി എ.ബദറുദ്ദീൻ ശിക്ഷിച്ചത്. 2010 ജൂൺ 13നാണ് സംഭവം. 

കൂട്ടുകാരികൾക്കൊപ്പം കളിച്ച് കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ പ്രതി വീടിന്റെ അടുക്കളയിൽ വിളിച്ച് കയറ്റി അപമാനിച്ചതായിട്ടാണ് പ്രോസിക്യൂഷൻ കേസ്. പീഡനശ്രമത്തിന് അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടി തടവ് അനുഭവിക്കണം. പട്ടിക ജാതി പട്ടിക വർഗ്ഗ സംരക്ഷണ നിയമപ്രകാരം 2 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം.

click me!