ഫറോഖ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കിട്ടി

Published : Jul 03, 2023, 04:46 PM ISTUpdated : Jul 03, 2023, 06:10 PM IST
ഫറോഖ് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കിട്ടി

Synopsis

ഇന്നലെയാണ് ഫറോക് പാലത്തിൽ നിന്നും ഇരുവരും പുഴയിൽ ചാടിയത്.

കോഴിക്കോട്: കോഴിക്കോട് ഫറോക് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതിമാരിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഫറോക് പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി സ്വദേശി  ജിതിൻ (31)ആണ് മരിച്ചത്. ജിതിന്റെ ഭാര്യ വര്‍ഷയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെയാണ് ഫറോക് പാലത്തിൽ നിന്നും ഇരുവരും പുഴയിൽ ചാടിയത്.

ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിൽച്ചാടിയ ദമ്പതികളിൽ ഭർത്താവിനായി തിരച്ചിൽ തുടരുകയായിരുന്നു. മഞ്ചേരി സ്വദേശികളായ ജിതിൻ-വര്‍ഷ ദമ്പതികളാണ് ഫറോക്ക് പുതിയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. എന്നാൽ വര്ഷ‍യെ ഉടൻ രക്ഷപ്പെടുത്തി   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജിതിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കുടുംബപരമായ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് അറിയിച്ചിരുന്നു. 

പൊലീസ്, ഫയർ ഫോഴ്സ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം. രണ്ടുപേർ പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. തോണിക്കാരന്റെ സഹായത്തോടെയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവാവ് താഴ്ന്നു പോവുകയായിരുന്നു. കോസ്റ്റൽ പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. 

വിവാഹം കഴിഞ്ഞത് 6 മാസം മുമ്പ്, കാരണം കുടുംബപ്രശ്നം; ഫറോക്ക് പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം