തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Published : Apr 02, 2026, 10:51 AM IST
new born baby

Synopsis

സുരക്ഷ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പാർക്കിം​ഗ് ​ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എങ്ങനെയാണ് മൃതദേഹം ഇവിടെ എത്തിയതെന്നതിൽ വ്യക്തതയില്ല. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റേതാണെന്നാണ് പ്രാഥമിക നി​ഗമനം. സുരക്ഷ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റൺവേ മുറിച്ചു കടന്ന് ശംഖുമുഖത്ത് പത്മനാഭൻ്റെ ആറാട്ട്,പൈങ്കുനി ഉത്സവ ഘോഷയാത്ര, 4 മണിക്കൂർ വിമാന സര്‍വീസുകള്‍ നിറുത്തിവയ്ക്കും
പ്രവാസികൾക്ക് അഹിതമായ വാർത്ത, ​ഗൾഫിലേക്ക് 5000 രൂപയും യൂറോപ്പിലേക്ക് 10000 രൂപയും വർധിക്കും, നിരക്ക് കൂട്ടി കമ്പനികൾ