
കൊച്ചി: അൻവർ സാദത്ത് എംഎൽഎക്കെതിരെ കവർച്ചാ കേസ് പ്രതിയുടെ വധഭീഷണി കേസെടുത്ത് പൊലീസ്. ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെ അൻവർ സാദത്ത് എംഎൽഎക്കെതിരെ ഭീഷണി മുഴക്കിയത്. എംഎൽഎയെ കൊല്ലുമെന്നായിരുന്നു മേയ്ക്കാട് സ്വദേശി ജോബിയുടെ ഭീഷണി. കവർച്ച കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം എന്ന് എംഎൽഎ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണമായിരുന്നു പ്രകോപനം. ഇയാൾക്കെതിരെ സൈബർ പൊലീസാണ് കേസെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam