പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി

Published : Jun 22, 2024, 01:25 AM IST
പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി

Synopsis

ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കടയും വാഹനവും സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂര്‍ണ്ണമായും തകര്‍ന്നു

കോഴിക്കോട്: കൂടരഞ്ഞിയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. തേക്കുംകുറ്റി സ്വദേശിയും ലോറിയിലെ ജീവനക്കാരനുമായിരുന്ന മുഹമ്മദ് റാഫിയാണ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചത്. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവര്‍ അപകടം നടന്ന് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ മരിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ 9.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൂടരഞ്ഞി കുളിരാമുട്ടിയില്‍ പൂവാറന്‍തോടില്‍ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കടയും വാഹനവും സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂര്‍ണ്ണമായും തകര്‍ന്നു. കടയുടെ സമീപത്ത് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവര്‍ തേക്കുംകുറ്റി സ്വദേശി ശിഹാബുദ്ദീന്‍, കടയുടമ  ജോമോന്‍ എന്നിവര്‍ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്