സ്വന്തം അച്ഛനെ തള്ളിപറഞ്ഞവളാണ് ദീപയെന്ന് അനില്‍ അക്കര, എന്‍റപ്പനാണേലും പൊലീസിനെ ഇഷ്ടമല്ലെന്ന് പറഞ്ഞയാളാണ് എംഎല്‍എയെന്ന് ദീപ

By Web TeamFirst Published Mar 27, 2019, 8:16 PM IST
Highlights

ഒരു കൂലിപ്പണിക്കാരന്‍റെ മകളെന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്ന രമ്യാ ഹരിദാസിനെയും ദുരഭിമാനിയായ ദീപാ നിശാന്തിനെയും സമൂഹം വിലയിരുത്തട്ടെയെന്നും അനില്‍ അക്കര പറഞ്ഞിരുന്നു. 

തൃശ്ശൂര്‍: ആലത്തൂര്‍ എംഎല്‍എ രമ്യാ ഹരിദാസിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കോളേജ് അധ്യാപിക ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായെത്തിയ എംഎല്‍എയ്ക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്ത് ദീപാ നിശാന്ത്. ദീപയുടെ അച്ഛനും റിട്ടേര്‍ഡ് പൊലീസുകാരനുമായ തടത്തില്‍ ശങ്കരനാരായണനെ ആദരിക്കുന്ന ചടങ്ങില്‍ താന്‍ ശങ്കരനാരായണന്‍റെ മകളാണെന്ന കാര്യം വേദിയില്‍ പറയരുതെന്ന് ദീപ തന്നെ വിളിച്ച് പറഞ്ഞെന്നായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ ആരോപണം.  

ഒരു പൊലീസുകാരന്‍റെ മകളാണെന്ന് പറയുന്നതിലോ കോണ്‍ഗ്രസുകാരന്‍റെ മകളെന്ന് അറിയപ്പെടുന്നതിലോ ഉള്ള നാണക്കേടോ ആകാം ദീപയെ അങ്ങനെ പറയിപ്പിച്ചതെന്നായിരുന്നു അനില്‍ അക്കരയുടെ വിശദീകരണം. അങ്ങനെ നോക്കുമ്പോള്‍ ഒരു കൂലിപ്പണിക്കാരന്‍റെ മകളെന്ന് അഭിമാനത്തോടെ വിളിച്ചു പറയുന്ന രമ്യാ ഹരിദാസിനെയും ദുരഭിമാനിയായ ദീപാ നിശാന്തിനെയും സമൂഹം വിലയിരുത്തട്ടെയെന്നും അനില്‍ അക്കര പറഞ്ഞിരുന്നു. 

എന്നാല്‍ അനില്‍ അക്കരയുടെത് വ്യാജ പ്രചാരണമെന്നായിരുന്നു ദീപയുടെ മറുപടി. താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്.  താന്‍ എഴുതിയ അഞ്ച് പുസ്തകങ്ങളിലും അച്ഛനെ കുറിച്ച് അഭിമാനപൂര്‍വ്വം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്‍റെ മകള്‍ എന്ന നിലയില്‍ ഇന്നും പൊലീസ് സമ്മേളനങ്ങളില്‍ പോയി സംസാരിക്കുന്ന ' എന്‍റെ അച്ഛന്‍ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണല്‍' എന്ന് അഭിമാനിക്കുന്ന ആളാണ് ഞാനെന്നും ദീപ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

ദീപയുടെ ഫേസ്ബുക്ക് കുറിപ്പ്:


 

click me!