പാലക്കാട് മലമാനിനെ വെടിവെച്ച് കൊന്നു; വീട്ടിൽ നിന്ന് ഇറച്ചിയും തോലുമടക്കം കണ്ടെത്തി, ഒരാള്‍ പിടിയിൽ

Published : Mar 18, 2025, 05:13 PM ISTUpdated : Mar 18, 2025, 05:16 PM IST
പാലക്കാട് മലമാനിനെ വെടിവെച്ച് കൊന്നു; വീട്ടിൽ നിന്ന് ഇറച്ചിയും തോലുമടക്കം കണ്ടെത്തി, ഒരാള്‍ പിടിയിൽ

Synopsis

പാലക്കാട് കോട്ടോപാടത്ത് മലമാനിനെ വെടിവെച്ച് കൊന്ന കേസിൽ ഒരാള്‍ പിടിയിൽ. കോട്ടോപാടം പാറപുറത്ത് റാഫി എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് കാട്ടിറച്ചിയും തോലുമടക്കം പിടിച്ചെടുത്തു.

പാലക്കാട്: പാലക്കാട് കോട്ടോപാടത്ത് മലമാനിനെ വെടിവെച്ച് കൊന്ന കേസിൽ ഒരാള്‍ പിടിയിൽ. പാറപുറത്ത് റാഫി എന്നയാളെയാണ് വനംവകുപ്പ് പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. മലമാനിനെ വെടിവെച്ച് കൊന്നതിന് കേസെടുത്താണ് പ്രതിയെ പിടികൂടിയത്. മൂന്ന് വയസ് പ്രായമുള്ള മലമാനിനെയാണ് വെടിവെച്ച് കൊന്നത്. റാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാട്ടിറച്ചിയും മാനിന്‍റെ തോലടക്കമുളള അവശിഷ്ടങ്ങളും കണ്ടെത്തി. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് വനംവകുപ്പ് അറിയിച്ചു.

ആന എഴുന്നള്ളിപ്പ് മുടക്കാൻ വളഞ്ഞ വഴിയിൽ ശ്രമം; ആരോപണവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും