
കോഴിക്കോട്: വ്യാജ വീഡിയോയിലൂടെ തന്നെ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യാൻ ശ്രമം നടക്കുന്നതായി യു ഡി എഫിന്‍റെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയും എം പിയുമായ എം കെ രാഘവന്‍റെ പരാതി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്ക് രാഘവന്‍ പരാതി നല്‍കി.
തനിക്കെതിരെ ഒരു ദൃശ്യമാധ്യമം വ്യാജശബ്ദശകലം ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഈ വീഡിയൊ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തും തന്‍റെ പേര് ചേർത്തും ചിലർ വ്യക്തിഹത്യക്ക് ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു.
വീഡിയോയുടെ ശാസ്ത്രീയതയും വിശ്വാസ്യതയും തെളിയിക്കപ്പെടുന്നതിനു മുൻപ് ഇടുന്ന ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണം. ഇത് പ്രസിദ്ധീകരിച്ചവർക്കും ഷെയർ ചെയ്തവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷണർ എ വി ജോർജിന് നൽകിയ പരാതിയിൽ പറയുന്നു. ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam