കാർ വാങ്ങാൻ വായ്പയെടുത്തു, തിരിച്ചടവ് മുടങ്ങി, കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ച് ​ഗുണ്ടകൾ

Published : Oct 23, 2025, 10:45 AM IST
Amin Siya

Synopsis

തിരിച്ചടവ് മുടങ്ങി, കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ച് ​ഗുണ്ടകൾ. ആക്രമണത്തിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകളാണെന്ന് അസദുല്ല പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

മലപ്പുറം: വായ്പ തിരിച്ചടവ് മുടങ്ങിയതിന് വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി. മഞ്ചേരി വായ്പാറപ്പടി അച്ചിപ്പുറത്ത് വീട്ടില്‍ അസദുല്ല (47), ഭാര്യ മിന്‍സിയ (43), മകന്‍ ആമിന്‍ സിയ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഗുണ്ടകളാണെന്ന് അസദുല്ല പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അസദുല്ല കാര്‍ വാങ്ങാന്‍ 2023 മാര്‍ച്ചില്‍ മഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 4.1 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 

കൃത്യമായി അടച്ചിരുന്ന വായ്പാ തിരിച്ചടവ് രണ്ടു മാസമായി മുടങ്ങി. ഇതോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ഒരാഴ്ച കൊണ്ട് അടക്കാമെന്ന് പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവരിലൊരാള്‍ ഹെല്‍മറ്റുകൊണ്ട് ആമീന്‍ സിയയെ അടിച്ചത്. തടയാനെത്തിയ മിന്‍സിയെയും ആക്രമിച്ചു. ഇവരുടെ വലതുകൈയിന് പൊട്ടലുണ്ട്. അസദുല്ലയുടെ മൂക്കിനും പരിക്കേറ്റു. ആമീന്‍ സിയയുടെ തലയിലേറ്റ മുറിവില്‍ എട്ടു തുന്നലുണ്ട്. മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്