'വാചകക്കസർത്ത് മതിയാക്കി കെട്ടിട നികുതി അധിക വർധന പിൻവലിക്കണം, ജനങ്ങളെ കൊല്ലാക്കൊല ചെയ്തല്ല വികസനം'

Published : May 24, 2023, 06:28 PM IST
'വാചകക്കസർത്ത് മതിയാക്കി  കെട്ടിട നികുതി അധിക വർധന പിൻവലിക്കണം, ജനങ്ങളെ കൊല്ലാക്കൊല ചെയ്തല്ല വികസനം'

Synopsis

ജനങ്ങളെ കൊല്ലാകൊല നടത്തിയാണോ വികസനം നടപ്പാക്കുന്നത് - കെ.മുരളീധരൻ എം.പി.

തിരുവനന്തപുരം: കെട്ടിട നികുതി അധിക വർദ്ധനവിലൂടെ ജനങ്ങളെ കൊല്ലാകൊല നടത്തിയാണ് സർക്കാർ വികസനം നടപ്പിലക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയാണ് വർദ്ധനവ് എന്ന വാചകക്കസർത്ത് മതിയാക്കി സർക്കാർ അശാസ്ത്രീയമായ ഈ പരിഷ്ക്കരണം പിൻവലിച്ച് ജനങ്ങളെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനിയന്ത്രിത കെട്ടിട വീട്ടു നികുതി വർദ്ധനവിനെതിരെ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് നടത്തിയ അവകാശ സംരക്ഷണ ജാഥയിലും ധർണ്ണയിലും ആയിരത്തലേറെ അംഗങ്ങൾ പങ്കെടുത്തു.

സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പെർമിറ്റ്, അപേക്ഷ ഫീസ്, ക്രമാതീത വർദ്ധനവ് ഉപേക്ഷിക്കുക, മാതൃക വാടക പരിഷ്ക്കരന്ന ബില്ല് നടപ്പാക്കുക, ദേശീയ പാതയോരത്തെ നിർമ്മാണത്തിനുള്ള പ്രത്യേക നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങും ധർണ്ണയിൽ ഉന്നയിച്ചു.

Read more: കോഴിക്കോട്ട് പിടിയിലായ 'ബാപ്പയും മക്കളും'; മകനടക്കമുള്ളവരെ 'തസ്കരവീരന്മാർ' ആക്കിയ ഫസലുദീന് ഒരേയൊരു ലക്ഷ്യം!

കുറുക്കോളി മൊയ്തീൻ എം എൽ എ വർക്കിംഗ് പ്രസിഡന്റ് കെ സലാഹുദ്ദീൻ കണ്ണൂർ, വർക്കിംഗ് സെക്രട്ടറി പി.പി.അലവി ക്കുട്ടി, ബി ജെ പി. ജില്ല സെക്രടറി അഡ്വ. പി.ജി.ഗിരികുമാർ, മുസ്‌ലീം ലീഗ് ജില്ല പ്രസിഡന്റ് ഭീമാപള്ളി റഷീദ്, കേരള കോൺഗ്രസ് എം.ജില്ല പ്രസിഡന്റ് സഹായദാസ് , പി എസ്. വിപിൻ പള്ളുപുരുത്തി, കെ പി  ഗഫൂർ തൃശ്ശൂർ, കല്ലട മുഹമ്മദലി കോഴിക്കോട്, റീഗൾ മുസ്തഫ പാലക്കാട്, ഫസൽ മുഹമ്മദ് മലപ്പുറം, കെ  പ്രസന്നകുമാർ തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു. ധർണ്ണക്ക് ശേഷം ഭാരവാഹികൾ മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും കണ്ട് നിവേദനം സമർപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന