ജനഹൃദയം കീഴടക്കിയ ദേവികുളം സബ് കളക്ടർക്ക് യാത്രയയപ്പ്, മടക്കം സൈക്കിളില്‍

Published : Jul 07, 2021, 11:40 PM IST
ജനഹൃദയം കീഴടക്കിയ ദേവികുളം സബ് കളക്ടർക്ക് യാത്രയയപ്പ്, മടക്കം സൈക്കിളില്‍

Synopsis

എല്ലാ വിഭാഗം ജനങ്ങളെയപം ഒപ്പം നിർത്തി മൂന്നാറിന്‍റെ സുസ്ഥിര വികസനം നടപ്പിലാക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന്  ജനഹൃദയങ്ങളിൽ സ്ഥാനം നല്‍കി. 

ഇടുക്കി: ജനഹൃദയം കീഴടക്കിയ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻറ മടക്കയാത്രയും പ്രകൃതി സംരക്ഷണം വിളിച്ചോതി. രാവിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും സൈക്കിളിൽ യാത്ര ചെയ്താണ് ആരോഗ്യത്തോടൊപ്പം പ്രകൃതി സംരക്ഷണവും യാഥാർത്യമാക്കുകയെന്ന സന്ദേശം അദ്ദേഹം ജനങ്ങൾക്ക് പകർന്നു നൽകിയത്. പുതിയതായി ചുമതലയേറ്റ സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമയും അദ്ദേഹത്തോടൊപ്പം സൈക്കിള്‍ സവാരിയിൽ പങ്കെടുത്തു. 

വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിരുന്ന സമയത്താണ് യുവാവായ  പ്രേം കൃഷ്ണന്‍ ദേവികുളം സബ് കളക്ടറായി ചുമതലയേൽക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയപം ഒപ്പം നിർത്തി മൂന്നാറിന്‍റെ സുസ്ഥിര വികസനം നടപ്പിലാക്കാൻ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന്  ജനഹൃദയങ്ങളിൽ സ്ഥാനം നല്‍കി. പെട്ടിമുടി ദുരന്തവും കൊവിഡും ദുരന്തങ്ങളായ് ദേവികുളത്തെയും ബാധിച്ചപ്പോള്‍  ജനങ്ങൾക്കൊപ്പം നിന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ രണ്ടു വർഷം പൂർത്തിയാക്കി യാത്രയാകുന്ന  പ്രേം കൃഷ്ണന് വിവിധ സ്ഥലങ്ങളിലായി നിരവധി പേരാണ് യാത്രയപ്പ് സംഘടിപ്പിച്ചത്.  

ആരോഗ്യമുള്ള ജീവിതം വാർത്തെടുക്കാൻ പ്രകൃതിസംരക്ഷണം ആവശ്യമാണ് എന്ന സന്ദേശമാണ് സൈക്കിൾ യാത്രയിലൂടെ ജനങ്ങളോട് പങ്കുവയ്ക്കാനുള്ളതെന്ന് പ്രേം കൃഷ്ണന്‍ പറഞ്ഞു. രാവിലെ ക്വാര്‍ട്ടേഴ്സിൽ നിന്നും പുതിയ സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്ക്കൊപ്പം  ആരംഭിച്ച യാത്ര ദേവികുളം എം എൽ എ അഡ്വ. എ രാജ ഫ്ലാഗ് ഓഫ് ചെയ്തു.  മൂന്നാറിലെ സാസ്കാരിക സാമൂഹിക പ്രവർത്തകർ വ്യാപാരികൾ ഹോട്ടൽ അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ കോവിഡ് മാനദണ്ഡം പാലിച്ച് യാത്രയപ്പ് പരിപാടിയിൽ പങ്കെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി
പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി