കൊവിഡ് മരണം: ധർമടം സ്വദേശിയുടെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം മറവ് ചെയ്തു

Published : May 26, 2020, 05:14 PM IST
കൊവിഡ് മരണം: ധർമടം സ്വദേശിയുടെ മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം മറവ് ചെയ്തു

Synopsis

കണ്ണൂർ ധർമടം ചാത്തോത്ത് സ്വദേശി ആസിയ (61) യുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ  അടക്കം ചെയ്തു.

കോഴിക്കോട്: കൊവിഡ് ചികിത്സയ്ക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട കണ്ണൂർ ധർമടം ചാത്തോത്ത് സ്വദേശി ആസിയ (61) യുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സൗത്ത് ബീച്ച് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ  അടക്കം ചെയ്തു. പക്ഷാഘതത്തെ തുടർന്നാണ് ആസിയയെ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 17-ാം തിയതി വരെ ആസിയ തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

പിന്നീടാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇരുപതാം തിയതിയാണ് ആസിയയ്ക്ക്  കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ്  നിലവഷളാകുകയായിരുന്നു .ഇവർക്ക് കൊവിഡ് വന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്