ഡിജിറ്റൽ അറസ്റ്റ്; ബാങ്കുകൾക്ക് സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി, 'വൻകിട ഇടപാടുകൾ നടന്നാല്‍ മുന്നറിയിപ്പ് നൽകണം'

Published : Feb 09, 2026, 06:01 PM IST
Supreme Court

Synopsis

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ബാങ്കുകൾക്ക് പുതിയ നിർദ്ദേശം നൽകി സുപ്രീംകോടതി. സാധാരണയായി ചെറിയ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളിൽ പെട്ടെന്ന് വലിയ തുകയുടെ ഇടപാട് നടന്നാൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.  

ദില്ലി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി. ഉപഭോക്താവിന്റെ അക്കൗണ്ടുകളിൽ വൻകിട ഇടപാടുകൾ പെട്ടെന്ന് നടക്കുന്നത് കണ്ടാൽ മുന്നറിയിപ്പ് നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞു. തുച്ഛമായ തുകകൾ ഇടപാട് നടത്തിയ വ്യക്തികൾ പെട്ടെന്ന് വൻ തുക ഇടപാട് നടത്തുമ്പോൾ അത് പരിശോധിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി മുന്നറിയിപ്പ് നൽകുന്നതിനായുള്ള സംവിധാനം രൂപീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ ആർബിഐ മാനദണ്ഡങ്ങൾ തയ്യാറാക്കിയെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കാൻ ആഭ്യന്തരമന്ത്രാലയത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭരണത്തിലേറിയപ്പോൾ പറഞ്ഞതുപോലെ എല്ലാം നേരത്തെ', ആറിടത്ത് പണി തുടങ്ങിയെന്ന് മേയര്‍, പൊങ്കാലയ്ക്ക് മുമ്പ് 29 റോഡുകളും ടാര്‍ ചെയ്യും
രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി