അടൂർ ഈശ്വര സാന്നിധ്യമുള്ള മണ്ണ്; ഈ വി കലാമണ്ഡലം സർഗോത്സവത്തിൽ സംവിധായകൻ ബ്ലസി

Published : Jun 02, 2026, 02:19 PM IST
director blessy

Synopsis

ഒരു കലാകാരൻ അനുഭവിക്കുന്ന ആത്മ സുഖം എന്ന് പറയുന്നത് അയാളുടെ സൃഷ്ടി മറ്റുള്ളവരിലേക്ക് സന്നിവേശിക്കപ്പെടുമ്പോഴാണെന്നും ബ്ലസി

അടൂർ: സാഹിത്യകാരൻ ഈ വി കൃഷ്ണപിള്ള ഉൾപ്പടെ സാഹിത്യം, ചലച്ചിത്രം, അഭിനയരംഗത്ത് ഒരു പാട് സംഭാവന നല്കിയ അടൂർ ദേശം കലയോട് ചേർന്ന് നില്ക്കുകയാണെന്ന് സംവിധായകൻ ബ്ലസി. അടൂർ ഈ വി കലാമണ്ഡലം സർഗോത്സവം ഉദ്ഘാടനം ചെയ്യു കയായിരുന്നു ബ്ലസി. ഈശ്വരനോട് ഏറ്റവും ചേർന്ന് നിൽക്കുന്നയാളാണ് കലാകാരൻ. അതിനാൽ ഈശ്വരൻ്റ വലിയ സാന്നിധ്യം ഉള്ള മണ്ണായിട്ടാണ് അടൂരിനെ കാണുന്നത്. ഒരു കലാകാരൻ അനുഭവിക്കുന്ന ആത്മ സുഖം എന്ന് പറയുന്നത് അയാളുടെ സൃഷ്ടി മറ്റുള്ളവരിലേക്ക് സന്നിവേശിക്കപ്പെടുമ്പോഴാണെന്നും ബ്ലസി പറഞ്ഞു. ഗായകൻ മധു ബാലകൃഷ്ണൻ കലാരത്ന പുരസ്കാരം ഏറ്റുവാങ്ങി സി.വി ശാന്തകു മാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മാന്നാനം ബി വാസുദേവൻ, പഴകുളം ശിവദാസൻ സൂര്യൻ മഠത്തിലേത്ത് സ്വാതി വി ദേവൻ, എപി ജയൻ, കെ.ജി വാസുദേവൻ, റ്റി.റ്റി യേശുദാസ്, രൂപേഷ് അടൂർ, , ദിൻരാജ് ഡി കുറുപ്പ്, കൊടുമൺ ഗോപാലകൃഷ്ണൻ കൂടാതെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു. തുടർന്ന് നടന്ന കലാ പരിപാടികൾ അടൂരിൻ്റെ സന്ധ്യയെ വർണാഭമാക്കി. 150ൽ പരം പ്രതിഭകൾ പങ്കെടുത്ത നൃത്ത സംഗീത മെഗാ ഷോ നടന്നു. കലൈക്കാവേരി കാവ്യ സൂര്യൻ്റെ നാരി ദേവോ ഭവ എന്ന നൃത്ത ശില്പം കാഴ്ചക്കാർക്ക് പുതിയ കലാ അനുഭവമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിഎസ്ടി ഉദ്യോഗസ്ഥരെ കണ്ട് ലോറിക്ക് വേഗം കൂടി, ഇടിച്ചിടാൻ ശ്രമം; പ്രത്യേക ടാങ്കുകളിലാക്കി മാഹിയിൽ നിന്നും കടത്തിയത് 4000 ലിറ്റ‍ർ ഡീസൽ
ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് തോട്ടം, പാലിൽ കലക്കിയും ചമ്മന്തിയായും ഉപയോഗം, ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത് ലക്ഷങ്ങൾ ശമ്പളമുള്ള ടെക്നോപാർക്ക് ഐടി മാനേജർ