
കോട്ടയം: കോട്ടയം തിരുവാറ്റയിൽ കടയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനു കടയുമയെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമം. തിരുവാറ്റ ശ്രീരാമ ക്ഷേത്രത്തിനു സമീപം ഇന്നലെ ആണ് സംഭവം. അമോഗ ഫാഷൻസ് ഉടമ സജിതയെ ആണ് വാൻ ഇടിച്ചിടാൻ ശ്രമിച്ചത്. കടയുടെ മുന്നിൽ വാൻ നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിക്കാൻ പോയതിനെ തുടർന്നാണ് സംഭവത്തിന് തുടക്കം. ഇത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയത്. സംഭവത്തിൽ വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം വിട്ടയച്ചു. അതേ സമയം സംഭവത്തിൽ കടയുടമ പരാതി നൽകിയിട്ടില്ല.