വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: അഞ്ചലിൽ കൂട്ടത്തല്ല്, നാല് പേര്‍ക്ക് പരിക്ക്

Published : May 14, 2024, 04:58 PM ISTUpdated : May 14, 2024, 05:00 PM IST
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: അഞ്ചലിൽ കൂട്ടത്തല്ല്, നാല് പേര്‍ക്ക് പരിക്ക്

Synopsis

ടിക് ടോക് വീഡിയോ ചെയ്തതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഷാനവാസ്

കൊല്ലം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം അഞ്ചൽ ഇടമുളയ്ക്കലിൽ കൂട്ടത്തല്ലിൽ കലാശിച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുമ്പിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും അഞ്ചൽ താഴമേൽ സ്വദേശി അഷ്കറും സുഹൃത്ത് അനിയും തമ്മിലായിരുന്നു കൂട്ടത്തല്ല് . വീട് നിർമാണം നടക്കുന്നയിടത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങൾക്ക് പോകാനാകാത്ത വിധം റോഡരികിൽ നിർത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.

വെള്ളം കൊണ്ടുവന്ന പിക്കപ്പിൻ്റെ ഡ്രൈവറായ അഷ്കറും ബൈക്കിൽ വരികയായിരുന്ന ഷാനവാസും തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനമായി. തടയാൻ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി. റിയാസിന്‍റെ തലയ്ക്കടിച്ചു. ആഴത്തിൽ മുറിവേറ്റു. ഷാനവാസിനേയും സുഹൃത്ത് റിയാസിനേയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിക് ടോകിൽ വീഡിയോ ഇട്ടതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷാനവാസ് പൊലീസിൽ പരാതി നൽകി. പരിക്കേറ്റ മറ്റുള്ളവരുടേയും മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് അഞ്ചൽ പൊലീസിൻ്റെ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്