കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സ്വര്‍ണം വീട്ടിലുണ്ടോ? തന്നത് ഇയാളോ? എങ്കിൽ വേഗം കടയിലേക്ക് വിട്ടോ, പൊലീസ് പറയുന്നു

Published : Feb 10, 2024, 07:51 PM ISTUpdated : Feb 10, 2024, 07:52 PM IST
കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സ്വര്‍ണം വീട്ടിലുണ്ടോ? തന്നത് ഇയാളോ? എങ്കിൽ വേഗം കടയിലേക്ക്  വിട്ടോ, പൊലീസ് പറയുന്നു

Synopsis

ജില്ലയിലെ സ്വകാര്യ ഫിനാൻസുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലുള്ളവർക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത വിതുര തൊളിക്കോട് ഇരുത്തലമൂല മുനീറ മൻസിലിൽ ഫത്തഹുദ്ദീൻ (29) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആയത്. 

തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ഫിനാൻസുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലുള്ളവർക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത വിതുര തൊളിക്കോട് ഇരുത്തലമൂല മുനീറ മൻസിലിൽ ഫത്തഹുദ്ദീൻ (29) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ ആയത്. 

കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ പോയ മുഹമ്മദ്‌ യൂസഫിനു മുക്കുപണ്ടം എത്തിച്ചു കൊടുത്തത് ഇയാളാണ്. ഫത്തഹുദ്ദീന്റെ കീഴിൽ ഇതുപോലെ വേറെയും ഏജന്റ് മാർ ഉള്ളതായും അറിയാൻ സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയിലെ ഒരു ബ്രാഞ്ചിലെ ഷോപ്പ് മാനേജർ ആയി ജോലി നോക്കി വരുന്ന ഫത്തഹുദ്ദീൻ ഷോപ്പിൽ വരുന്ന ചില ഇടപാടുകാരെയും ചതിച്ചതായി പൊലീസിന് സംശയമുണ്ട്.

ഇടപാടുകാരെ പരിചയപ്പെട്ട് വിവാഹ ആവശ്യങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വിലക്കുറച്ചു സ്വർണം കൊടുക്കാമെന്നു പറഞ്ഞ് അവരെ ഫോണിൽ ബന്ധപ്പെട്ട് അവരുടെ വീടുകളിൽ പോയി ക്യാൻവാസ് ചെയ്ത് മുക്കുപണ്ടം വിൽപ്പന നടത്തിയതായാണ് സംശയം. ഇത്തരത്തിൽ ആർക്കെങ്കിലും ഫത്തഹുദ്ദീൻ സ്വർണം വീട്ടിൽ കൊണ്ട് തന്നിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിൽ കൊണ്ട് പോയി സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കേണ്ടതാണ് എന്ന് പൊലീസ് അറിയിച്ചു. 

വാർത്ത കണ്ട് ജില്ലയുടെ പലഭാഗത്തു നിന്നും സ്വകാര്യ പണമിടപാടുക്കാർ നെടുമങ്ങാട് പൊലീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാർ, നർകോട്ടിക് ഡിവൈഎസ്പി അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇനി അങ്ങനെ തുറക്കേണ്ട, എല്ലാം പൂട്ടിക്കോ! പരിശോധന കര്‍ശനം; കേരളത്തിൽ വെറും 4 ദിവസത്തിൽ പൂട്ടിച്ചത് 1663 എണ്ണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി
അരൂരിൽ രണ്ട് സ്ഥാനാർത്ഥികളും നേടിയത് 328 വോട്ട്, നറുക്കെടുപ്പിൽ ജയം ഉറപ്പിച്ചത് എൽഡിഎഫ്