രഹസ്യവിവരം, സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ കഞ്ചാവുമായി പിടിയിൽ, കഞ്ചാവ് എത്തിച്ച് നൽകിയ യുവാവും പിടിയിൽ

Published : Oct 18, 2026, 08:56 PM IST
arrest

Synopsis

തൃശ്ശൂർ കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ നിന്ന് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ സ്വദേശിയായ ഡോക്ടർ പിടിയിലായത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.

തൃശൂർ :കയ്പമംഗലത്ത് കഞ്ചാവുമായി യുവഡോക്ടറെ പോലീസ് പിടികൂടി. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോക്ടർ പിടിയിലായത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഡോക്ടർക്ക് കഞ്ചാവ് എത്തിച്ച് നൽകിയ യുവാവിനെയും പോലീസ് പിടികൂടി. പെരിഞ്ഞനം സ്വദേശി അഭിനന്ദ് (25)*ആണ് പിടിയിലായത്. ഇയാളുടെ താമസ സ്ഥലത്ത് റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ്, സി.ഐ. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം പോലീസും, ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി. കയ്പമംഗലം എസ്.ഐമാരായ ജയകുമാർ, അവിനാഷ്, ഡാൻസാഫ് എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു, ബിജു, സുർജിത്ത്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ, കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചത് പോഷകാഹാര കുറവിനെ തുടർന്നെന്ന് നിഗമനം
കളമശ്ശേരിയിൽ ​ഗുഡ്സ് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു, ഭർത്താവിന് ​ഗുരുതരപരിക്ക്