കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു; ഇവിടെ പെെപ്പ് പൊട്ടിയിട്ട് രണ്ട് ദിവസം

By Web TeamFirst Published Mar 29, 2019, 9:19 AM IST
Highlights

രണ്ട് ദിവസമായി പൈപ്പിലെ ടാപ്പ് പൊട്ടി ഒഴുകിയതിനെ തുടർന്ന് നാട്ടുകാർ തന്നെ പൊട്ടിയ ഭാഗം വെള്ളി കവറും തുണിയും കൊണ്ട് ചുറ്റി കെട്ടിയിട്ടുണ്ടങ്കിലും വെള്ളം ഇപ്പോഴും പൊട്ടി ഒഴുകികൊണ്ടിരിക്കുകയാണ്

തിരുവനന്തപുരം: കുടിവെള്ളത്തിന് വേണ്ടി തീരദേശവാസികൾ പരക്കം പായുമ്പോൾ പെെപ്പ് പൊട്ടി രണ്ട് ദിവസമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. തീരദേശ മേഖലയായ വിഴിഞ്ഞം മുഹിദ്ദീൻ പള്ളിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴികിയിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി പൈപ്പിലെ ടാപ്പ് പൊട്ടി ഒഴുകിയതിനെ തുടർന്ന് നാട്ടുകാർ തന്നെ പൊട്ടിയ ഭാഗം വെള്ളി കവറും തുണിയും കൊണ്ട് ചുറ്റി കെട്ടിയിട്ടുണ്ടങ്കിലും വെള്ളം ഇപ്പോഴും പൊട്ടി ഒഴുകികൊണ്ടിരിക്കുകയാണ്. വേനൽ കടുത്തതോടെ കുടിവെള്ളത്തിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്.

വിഴിഞ്ഞം തീരദേശ മേഖലയിലെ പ്രദേശവാസികൾ കൂടിക്കാനും കുളിക്കാനും ഇപ്പോഴും ഒരു കുടം വെള്ളത്തിന് 50 രൂപ നിരക്കിലാണ് ടാങ്കർ ലോറികളിൽ എത്തിക്കുന്ന ജലം വാങ്ങുന്നത്. അധികൃതരുടെ അനാസ്ഥകാരണം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്താണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്.

click me!