കുടിവെള്ളത്തിനുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ എണ്ണ കലർന്നെന്ന് സംശയം; കളക്ടർ ഇടപെട്ടു, ജലവിതരണം നിർത്തി

Published : Feb 13, 2024, 09:56 AM ISTUpdated : Feb 13, 2024, 10:02 AM IST
കുടിവെള്ളത്തിനുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ എണ്ണ കലർന്നെന്ന്  സംശയം; കളക്ടർ ഇടപെട്ടു, ജലവിതരണം നിർത്തി

Synopsis

ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം.

ഇടുക്കി: ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നുവെന്ന് സംശയം. ജലവിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകി. നിരവധി കുടുംബങ്ങളാണ് ഈ കുടിവെള്ള സ്രോതസിനെ ആശ്രയിക്കുന്നത്. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണർ വൃത്തിയാക്കുന്നതിനും പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി
എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്; പ്രതി അറസ്റ്റില്‍