കുടിവെള്ള പ്രതിസന്ധി; തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും

Published : Apr 28, 2026, 11:48 AM IST
water supply

Synopsis

വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിൽ കേടായ വാൽവ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയും നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വെള്ളിയാഴ്ച(01/04 /26) രാവിലെ 8 മണി വരെ വിവിധ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായോ ഭാഗികമായോ മുടങ്ങുമെന്ന് അറിയിപ്പ്. അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വാട്ടർ അതോറിറ്റിയുടെ 72 എം എൽ ഡി , 75 എം എൽ ഡി ജലശുദ്ധീകരണശാലകളിൽ ഉൽപാദനം നിർത്തിവയ്ക്കുന്നതാണ് ഒരു കാരണം. ഇതിന് പുറമെ വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിൽ കേടായ വാൽവ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയും നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വെള്ളിയാഴ്ച(01/04 /26) രാവിലെ 8 മണി വരെ വിവിധ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്.

വലിയതുറ, വള്ളക്കടവ്, അമ്പലത്തറ, കമലേശ്വരം, കളിപ്പാംകുളം, ആറ്റുകാൽ, മണക്കാട്, ശ്രീവരാഹം, പൂന്തുറ, പുത്തൻപള്ളി, ബീമാപള്ളി, തമ്പാനൂർ, കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകമ്പള്ളി, കരിക്കകം, വെട്ടുകാട്, പൗണ്ടുകടവ്,പാളയം ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, കണ്ണമ്മൂല, കുമാരപുരം, ഗൗരീശപട്ടം, അണമുഖം, മെഡിക്കൽ കോളേജ്, പ്ലാമൂട്, നന്ദൻകോട്, പേരൂർക്കട,ഊളംപാറ, പൈപ്പിൻമൂട്, കവടിയാർ, അമ്പലമുക്ക്, മണ്ണാമ്മൂല, വഴയില, ഇന്ദിരാ നഗർ, എന്നീ വാർഡുകളിൽ പൂർണമായും പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുടപ്പനക്കുന്ന് വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അത്താഴമൂട്ട് ചടങ്ങിനിടെ അസ്വസ്ഥത, ചികിത്സയിലിരിക്കെ വിവാഹ ദിനത്തിൽ വരൻ മരിച്ചു
പട്ടാമ്പി റെയിൽവേ സ്റ്റേഷനടുത്തുള്ള കടയ്ക്ക് മുന്നിൽ ബുള്ളറ്റ് നിര്‍ത്തി, തൃശൂര്‍ പോയി തിരികെ വന്നപ്പോൾ കാണാനില്ല, സിസിടിവിൽ മോഷണം