ഉത്സവച്ചടങ്ങിന് പോകുന്നതിനിടെ കുളിക്കാനിറങ്ങി; കുളത്തിൽ മുങ്ങി മകൻ മരിച്ചു, ചികിത്സയിലിരുന്ന അച്ഛനും മരിച്ചു

Published : Jun 05, 2023, 02:03 PM IST
ഉത്സവച്ചടങ്ങിന് പോകുന്നതിനിടെ കുളിക്കാനിറങ്ങി; കുളത്തിൽ മുങ്ങി മകൻ മരിച്ചു, ചികിത്സയിലിരുന്ന അച്ഛനും മരിച്ചു

Synopsis

അരോളി സ്വദേശി രാജേഷാണ് മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ എടയന്നൂരില്‍ മകന്‍ കുളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ അച്ഛനും മരിച്ചു. അരോളി സ്വദേശി രാജേഷാണ് മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രംഗീത് രാജ് ഇന്നലെയാണ് മരിച്ചത്. 

കൊട്ടിയൂര്‍ ഉത്സവത്തിന്‍റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളത്തിന്‍റെ കരയില്‍ മാലയും വസ്ത്രവും അഴിച്ച് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരേയും കുളത്തില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രംഗീത് രാജ് മരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

10 ലക്ഷം തന്നാൽ 20 ലക്ഷമായി മടക്കി നൽകാമെന്ന് വാഗ്ദാനം, തിരികെ കിട്ടിയത് കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകൾ; സ്ത്രീയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ
ട്രെയിനിൽ തൃശൂരിൽ ഇറങ്ങിയ 45കാരി, കൈവശം രണ്ട് ബാഗുകൾ; പെരുമാറ്റത്തില്‍ സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്