ലഹരിക്കേസിലും പ്രതി, കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾ മുമ്പ് പുറത്തിറങ്ങിയ യുവാവ് വധശ്രമക്കേസിൽ വീണ്ടും അറസ്റ്റിൽ

Published : Jul 21, 2026, 10:31 AM IST
ARREST

Synopsis

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഇയാളെ കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് സംഘം പിടികൂടിയത്.

തിരുവനന്തപുരം: കരുതൽ തടങ്കൽ കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ യുവാവിനെ വധശ്രമക്കേസിൽ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് കൽഫാൻ (26) ആണ് അറസ്റ്റിലായത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ ഇയാളെ കഴക്കൂട്ടത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് സംഘം പിടികൂടിയത്.

​​കഴിഞ്ഞ 16-ാം തീയതി ഉച്ചയ്ക്ക് 2.30-ഓടെ മേനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി സച്ചിനെയും സുഹൃത്തുക്കളെയും വീടിന് മുൻവശത്ത് വെച്ച് ഇയാൾ വാൾ ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കഴക്കൂട്ടത്തുനിന്നും പിടിയിലാകുന്നത്.

​രാസലഹരി, കഞ്ചാവ് തുടങ്ങിയ വിൽപന നടത്തിയതിന് കഴക്കൂട്ടം, പൊഴിയൂർ പൊലീസ് സ്റ്റേഷനുകളിലും കഴക്കൂട്ടം എക്സൈസ് ഓഫീസിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കരുതൽ തടങ്കൽ കാലാവധി പൂർത്തിയാക്കി അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.​ എസ്.ഐ അനൂപ്, എസ്.സി.പി.ഒമാരായ ഹാഷിം, സുരേഷ് കുമാർ, സി.പി.ഒ ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
സെന്റിന് 50 ലക്ഷം രൂപ മുതൽ ഒരുകോടി രൂപ വരെ വില, വെറുതെ നൽകണമെന്ന് തൃശൂർ കോർപ്പറേഷൻ; വഴിമുട്ടി എംജി റോഡ് വികസനം