മലപ്പുറം എസ്പി ചൈത്ര തെരേസാ ജോണിന് രഹസ്യ വിവരമെത്തി, കൈപ്പക്കുളത്തുള്ള സ്വകാര്യ ലോഡ്ജില്‍ പിടിയിലായത് കോളേജ് വിദ്യാർത്ഥിനിയടക്കം നാല് പേര്‍

Published : Jun 17, 2026, 12:38 AM IST
Malappuram drug

Synopsis

മലപ്പുറം അരീക്കോടിന് സമീപമുള്ള ലോഡ്ജിൽ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി നാലംഗ ലഹരി സംഘത്തെ പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡിൽ 20കാരിയായ കോളേജ് വിദ്യാർത്ഥിനിയും ഉൾപ്പെടുന്നു. പിടിയിലായവരിൽ രണ്ടുപേർ മുൻപും ലഹരിക്കേസിൽ ജയിലിൽ കഴിഞ്ഞവരാണ്.

മലപ്പുറം: അരീക്കോടിന് സമീപം കൈപ്പകുളം എന്ന സ്ഥലത്ത് ലോഡ്ജിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ തെരച്ചിലിൽ ലഹരി സംഘത്തെ പിടികൂടി. 20കാരിയായ കോളേജ് വിദ്യാർത്ഥിനി ഫിദ ഫാത്തിമ ഉൾപ്പെടെ നാല് പേരാണ് വലയിലായത്.14 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ലഹരി സംഘങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിനിടയിലാണ് മലപ്പുറം എസ് പി ചൈത്ര തെരേസാ ജോണിന് രഹസ്യ വിവരം കിട്ടുന്നത്. അരീക്കോട് ഭാഗത്ത് അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികള്‍ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തൊട്ടു പിന്നാലെ ഡാന്‍സാഫും പോലീസുംസ്ഥലത്തെത്തി.

കൈപ്പക്കുളത്തുള്ള സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ കോളേജ് വിദ്യാര്‍ത്ഥിയായ യുവതിയുള്‍പ്പെടെ നാലു പേരാണ് 14.12 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. പൂക്കളത്തൂര്‍ സ്വദേശി വാര്യം കുന്നത്ത് മുഹമ്മദ് ദില്‍ഷാദ്,തൃപ്പനച്ചി സ്വദേശി കുന്നിക്കല്‍ ഷഹല്‍ നമാസ് ,കൂട്ടാവ് സ്വദേശി സജ്മീര്‍,കൊല്ലം അഞ്ചല്‍ സ്വദേശി ഫിദാ മന്‍സില്‍ ഫിദാ ഫാത്തിമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ദില്‍ ഷാദും,സജ്മീറും ലഹരി കടത്ത് കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞവരാണ്. കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി വില്‍പ്പനയില്‍ സജീവമായത്. മഞ്ചേരി ,അരീക്കോട് മേഖലകളില്‍ ലഹരി മരുന്ന് വിതരണം ചെയ്യുന്നത് ഇവരുടെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വയനാട് സ്വദേശിനി, 28കാരിയായ മുൻ മിസിസ് കേരള റണ്ണറപ്പ്, മുംബൈയിൽ പിടിയിലായത് 11 കോടിയുടെ കഞ്ചാവുമായി, ബാഗ് മറ്റൊരാൾ തന്നതെന്ന് ആവര്‍ത്തിച്ച് ഹര്‍ഷ
കുട്ടികളുടെ സമ്പാദ്യ പദ്ധതിയിൽ സൂക്ഷിച്ച 3000 രൂപ, നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ ഓഫീസ് കുത്തിത്തുറന്ന് പണം കവർന്നു