ലഹരി പദാർത്ഥങ്ങളുമായി ബൈക്കിൽ വില്പന; തിരുവനന്തപുരത്തും കണ്ണൂരിലും യുവാക്കൾ അറസ്റ്റിൽ

Published : May 15, 2024, 09:16 AM IST
ലഹരി പദാർത്ഥങ്ങളുമായി ബൈക്കിൽ വില്പന; തിരുവനന്തപുരത്തും കണ്ണൂരിലും യുവാക്കൾ അറസ്റ്റിൽ

Synopsis

തിരുവനന്തപുരത്തും ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിലായി. ലഹരി വസ്തുക്കളുമായി ബൈക്കിൽ വില്പനയ്ക്ക് വന്ന കുലശേഖരം സ്വദേശി ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്. നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇയാളിൽ നിന്ന് 2.344 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കണ്ണൂർ: കണ്ണൂരിൽ മെത്താംഫിറ്റമിൻ കൈവശം വച്ച യുവാവിനെതിരെ കേസെടുത്തു. എടക്കാട് സ്വദേശി അഭിനന്ദ് പി വികാസ് എന്നയാളെയാണ് 9.34 ഗ്രാം മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ച കുറ്റത്തിന് എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോ​ഗസ്ഥൻമാരായ ഷിബു കെസി, അബ്ദുൾ നാസർ ആർപി, പ്രിവെന്റിവ് ഓഫീസർ അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ കെ വി, വനിത സിഇഒ സീമ പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

തിരുവനന്തപുരത്തും ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിലായി. ലഹരി വസ്തുക്കളുമായി ബൈക്കിൽ വില്പനയ്ക്ക് വന്ന കുലശേഖരം സ്വദേശി ഷിജുവിനെയാണ് അറസ്റ്റ് ചെയ്തത്. നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഇയാളിൽ നിന്ന് 2.344 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (gr) രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, അക്ഷയ് സുരേഷ് എന്നിവരും പങ്കെടുത്തു.

ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നു, 64 അടി താഴ്ചയിൽ കുടുങ്ങിയത് 14 പേർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ