കൊച്ചിയിൽ ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി

Published : Oct 24, 2026, 04:21 AM IST
Drugs

Synopsis

കൊച്ചിയിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന വാഹനം തടയാൻ ശ്രമിച്ച ഡാൻസാഫ് ഉദ്യോഗസ്ഥരെ പ്രതി കാറിടിച്ച് വീഴ്ത്തി. എളമക്കരയിൽ വെച്ച് പോലീസ് വാഹനം വളഞ്ഞതോടെയാണ് മൂത്തകുന്നം സ്വദേശിയായ പ്രതി പിടിയിലായത്. ഇയാളുടെ കാറിൽ നിന്നും 32 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

കൊച്ചി: കൊച്ചിയിൽ ലഹരി കടത്തിയ വാഹനം പിന്തുടർന്ന ഡാൻസാഫ് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തി. ബൈക്കിൽ പിന്തുടർന്ന ഉദ്യോഗസ്ഥരെയാണ് കാർ ഡ്രൈവറായ മൂത്തകുന്നം സ്വദേശി പ്രതീക് പ്രഭാകരൻ എന്നയാൾ ഇടിച്ചത്. പോലീസ് പിടികൂടിയ വാഹനത്തിൽ നിന്ന് 32ഗ്രാം രാസ ലഹരി എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് കാറിൽ ലഹരിവസ്തുക്കൾ കടത്തുന്നതായി എറണാകുളം ഡാൻസാഫ് സംഘത്തിന് വിവരം ലഭിക്കുന്നത്. ഇതിന് അടിസ്ഥാനത്തിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുന്നതിനിടയാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒരു കാർ പാഞ്ഞത്.

എറണാകുളം മൂത്തകുന്നം സ്വദേശി പ്രതീക് പ്രഭാകരൻ എന്നയാൾ വാടകയ്ക്ക് എടുത്ത കാർ ആയിരുന്നു. ഉദ്യോഗസ്ഥർ ബൈക്കിൽ വാഹനത്തെ പിന്തുടർന്നു. വാഹനം എളമക്കര സ്റ്റേഷനടുത്തുകൂടി പോകുന്നതായി മനസ്സിലാക്കി വിവരം നൽകി. സ്റ്റേഷനിലെ ഉദ്യോഗസ്ഥർ റോഡ് ബ്ലോക്ക് ചെയ്തു. അകപ്പെടും എന്ന് മനസ്സിലായതോടെ പ്രതി അതിവേഗത്തിൽ കാർ റിവേഴ്സ് എടുത്തു. പിന്നാലെ ബൈക്കിൽ വന്ന ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വീണ്ടും പിന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. പിന്നാലെ വാഹനം പോലീസ് വളഞ്ഞ് പ്രതിയെ പുറത്തെടുക്കുകയായിരുന്നു.

ഇതിനിടെ ഉദ്യോഗസ്ഥരെ പള്ളി നീക്കി കുതറി ഓടാനും ഇയാൾ ശ്രമിച്ചു. പിന്നാലെ തൂക്കിയെടുത്താണ് സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയത്. ഇതോടെ മുതിർന്ന ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് എംഡിഎംഎ എന്ന സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. 32 ഗ്രാമാണ് തൂക്കം. സ്വകാര്യ കൊറിയർ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് കാർ വാടകയ്ക്ക് എടുത്തത്. എവിടെനിന്നാണ് ലഹരി വസ്തു എത്തിച്ചത് അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. വാഹനം പിടിച്ച് തെറിച്ചുവീണ ഉദ്യോഗസ്ഥരുടെ പരിക്ക് ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടയ്ക്കൽ സംഭവത്തിൽ മദ്രസാ അധ്യാപകനെതിരെ വീണ്ടും പോക്സോ കേസ്, അശ്ലീല വീഡിയോ കാണിച്ചെന്ന് ഏഴ് വയസുകാരി വിദ്യാര്‍ത്ഥിനി മൊഴി നൽകി
പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി