
മാറനെല്ലൂര്‍: വീടിനുമുന്നിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വരെ ചോദ്യം ചെയ്തതിന് സംഘം തിരികെ എത്തി കാർ എറിഞ്ഞ് തകർത്തു. മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആരോമൽ, പ്രദീപ് ഇവരുടെ സുഹൃത്തുക്കളായ പ്രദീപ്,അഭിലാഷ് എന്നിവരുമാണ് ആക്രമണം നടത്തിയത്. അരുമാളൂർ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്നും ശനിയാഴ്ച രാത്രി പത്തര മണിയോടെ പ്രതികൾ ബീർ കുടിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് രാജൻ ചോദ്യം ചെയ്താണ് ആക്രമണത്തിന് കാരണമെന്ന് കുടുംബം പറയുന്നു.
റസാഖിന്റെ വീട്ടിലെ വൈദ്യുതി ബില്ല് അടക്കുന്നതിൽ നേരത്തേയും വീഴ്ച, രേഖകൾ പുറത്ത് വിട്ട് കെഎസ്ഇബി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam