'രണ്ടെണ്ണം അടിച്ചിട്ട് പിന്നെവിടെ കാശ്, വീട്ടു ചിലവില്ലേ പിണറായി സാറേ'; മദ്യവില കൂട്ടരുത്, മലപ്പുറത്ത് ധർണ്ണ

Published : Mar 12, 2023, 12:57 PM IST
'രണ്ടെണ്ണം അടിച്ചിട്ട് പിന്നെവിടെ കാശ്, വീട്ടു ചിലവില്ലേ പിണറായി സാറേ'; മദ്യവില കൂട്ടരുത്, മലപ്പുറത്ത് ധർണ്ണ

Synopsis

 

മലപ്പുറം : സർക്കാർ മദ്യത്തിന്‍റെ വില ക്രമതീതമായി ഉയർത്തുകയാണെന്നും മദ്യത്തിന്റെ വിലക്കയറ്റം തടയാണമെന്നും ആവശ്യപ്പെട്ട് മലപ്പുറം നിലമ്പൂരിൽ മദ്യപരുടെ ധർണ. നിലമ്പൂർ ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാൻഡിന്റെ സമീപമാണ് മദ്യപാനികൾ വേറിട്ട പ്രതിഷേധം നടത്തിയത്. മദ്യ നികുതിയിലെ തീവെട്ടികൊള്ള പിന്‍വലിക്കുക എന്ന ആവശ്യം ഉയര്‍ത്തിയാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. 

നികുതിദായകരോട് നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടുപേര്‍ മദ്യവിലയ്ക്കെതിരെ പ്രതിഷേധിച്ചത്. 'മതത്തിനും രാഷ്ട്രീയത്തിനും ഉപരി, സര്‍വകേരള മദ്യപരെ സംഘടിക്കുവിന്‍, നഷ്ടപ്പെടുവാന്‍ ഇല്ലൊന്നും ദിവസക്കൂലി കാശല്ലാതെ...' എന്നെഴുതിയ ബാനര്‍ വലിച്ചുകെട്ടിയായിരുന്നു പ്രതിഷേധം.

സര്‍ക്കാര്‍ മദ്യത്തിന്റെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിക്കാന്‍ ആരുമില്ലെന്നും തങ്ങളുടെ വിഷമങ്ങള്‍ തങ്ങള്‍ തന്നെ ഉന്നയിക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കേരളത്തില്‍ ഇന്ന് മദ്യത്തിന്റെ വില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്.  ഇങ്ങനെ പോയാല്‍ നിത്യ ചെലവ് കഴിഞ്ഞ് വീട്ടില്‍ കൊടുക്കാന്‍ പോലും പൈസയുണ്ടാവില്ലെന്നും മദ്യപര്‍ പ്രതിഷേധത്തില്‌ ആശങ്ക പങ്കുവെച്ചു.

'ഈ സാധാരണക്കാരന്‍ 700, 800 രൂപക്കോ പണിയെടുത്ത് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്‍റെ നിത്യ ചെലവ് കഴിഞ്ഞാല്‍ പിന്നെ വീട്ടിലേക്ക് കൊടുക്കാന്‍ നയാപൈസ പോലും കൊടുക്കാനില്ലാത്ത അവസ്ഥയാണ്. വല്ലാത്ത സാഹചര്യത്തിലേക്കാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ നയിക്കുന്നത്- ധര്‍ണ്ണയില്‍ സംസാരിച്ചവര്‍ പറഞ്ഞു.  പ്രതിഷേധത്തില്‍ മറ്റാരും പങ്കെടുത്തില്ലെങ്കിലും  നിരവധി പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് സംസാരിച്ച രണ്ട് പേരും പറയുന്നത്.

Read More : 'വ‍ൃക്കയും കരളും വിൽപനക്ക്'; വീടിന് മുകളിൽ ബോർഡ്, അന്വേഷിച്ചെത്തിയ പൊലീസ് ഞെട്ടി, സംഭവം ഇങ്ങനെ...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ