'ഹലോ പൊലീസല്ലേ, ഒപ്പിടാൻ വരാൻ പറ്റില്ല', ഫോണിൽ വിളിച്ച് ജാമ്യ വ്യവസ്ഥ പാലിക്കില്ലെന്ന് പ്രതി, പിന്നാലെ നേരിട്ടെത്തി അഭ്യാസം, വീണ്ടും കസ്റ്റഡിയിൽ

Published : Feb 17, 2026, 12:42 PM IST
Wandoor Police Station where the youth created a nuisance

Synopsis

ജാമ്യ വ്യവസ്ഥ ലംഘിച്ച് പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാണിച്ച കാളികാവ് സ്വദേശിയായ യുവാവിനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ പോലീസുകാരെ അസഭ്യം പറഞ്ഞ ഇയാൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും. 

മലപ്പുറം: ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പൊലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ സ്റ്റേഷനിലെത്തിയാണ് പൊലീസുകാരെ അസഭ്യം പറഞ്ഞത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി വിഷ്ണു ഒപ്പിടേണ്ടതുണ്ട്. എന്നാൽ, തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് വിഷ്ണു ഫോണിലൂടെ പൊലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തി ഒപ്പിടണമെന്ന് പൊലീസ് കർശനമായി പറഞ്ഞതോടെ ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞു.

ഫോൺ വിളിച്ചതിന് പിന്നാലെ പുലർച്ചയോടെ മദ്യലഹരിയിൽ വിഷ്ണു വണ്ടൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പൊലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൂന്നാം വളവിൽ ബസും ഗുഡ്സും ഉരസി, പ്രശ്നം പരിഹരിച്ചതോടെ വിനോദ യാത്രാ സംഘത്തിന് മർദ്ദനം, മുണ്ട് അടക്കം വലിച്ചുകീറി, യുവാക്കൾ റിമാൻഡിൽ
കണ്ണില്ലാത്ത ക്രൂരത; മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു, മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്