വെട്ടിയാറിൽ അമിതവേഗം ചോദ്യംചെയ്തതിന് 19കാരന്‍റെ പക, ഇരുട്ടത്ത് വീട്ടുമുറ്റത്തെ ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ചു

Published : Nov 15, 2023, 09:51 AM IST
വെട്ടിയാറിൽ അമിതവേഗം ചോദ്യംചെയ്തതിന് 19കാരന്‍റെ പക, ഇരുട്ടത്ത് വീട്ടുമുറ്റത്തെ ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ചു

Synopsis

വൈരാഗ്യം കാരണം വൈശാഖ് സംഗീതുമായി ചേർന്ന്  രാത്രിയിൽ സുരേഷിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ബൈക്കും ഷെഡ്ഡും കത്തിക്കുകയായിരുന്നു. 

മാവേലിക്കര: വീട്ടുമുറ്റത്തെ ഷെഡ്ഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്തു. വെട്ടിയാർ പാലയ്ക്കാട്ടു പടീറ്റതിൽ വൈശാഖ് (ആദിത്യൻ 19), വെട്ടിയാര്‍ കിഴക്കേക്കര വീട്ടിൽ സംഗീത് (20) എന്നിവരെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വെട്ടിയാർ സ്വദേശിയായ സുരേഷിന്‍റെ വീട്ടുമുറ്റത്തുള്ള ഷെഡ്ഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലാണ് അറസ്റ്റ്. നവംബർ 12ന് പുലർച്ചെ രണ്ട് മണിയോടാണ് ബൈക്ക് കത്തിച്ചത്. തുടര്‍ന്ന് കുറത്തികാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി. 
വൈശാഖ് നവംബർ 11 ന് വെട്ടിയാറുള്ള ഒരു സൽക്കാരച്ചടങ്ങ് നടക്കുന്ന വീടിന് മുൻപില്‍ക്കൂടി അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ സുരേഷിന്‍റെ മകൻ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യം കാരണം വൈശാഖ് സംഗീതുമായി ചേർന്ന്  രാത്രിയിൽ സുരേഷിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ബൈക്കും ഷെഡ്ഡും കത്തിക്കുകയായിരുന്നു. 

അമിത വേഗതയിലെത്തിയ ജീപ്പ് സ്കൂട്ടറിലിടിച്ചു; 73 വയസ്സുകാരന് ദാരുണാന്ത്യം

പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കുറത്തികാട് ഇൻസ്പെക്ടര്‍ പി കെ മോഹിത്, എസ് ഐ ബിജു, എ എസ് ഐ രജീന്ദ്രദാസ്, സീനിയര്‍ സിവിൽ പൊലീസ് ഓഫീസര്‍മാരായ ഷാജിമോൻ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ്  പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2020ൽ 61 വോട്ടിന് തോൽപ്പിച്ച അതേ സ്ഥാനാര്‍ത്ഥിയെ ഇത്തവണ വീഴ്ത്തി, 'ഈ പ്രതികാരം മാസ് എന്ന് നാട്ടുകാര്‍, ഇരട്ടി മധുരമായി ഭാര്യയും ജയിച്ചു
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ