എടക്കല്‍ ഗുഹ നാളെ തുറക്കും; ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയായതിന് ശേഷം പ്രവേശനം

Published : Sep 14, 2018, 07:51 PM ISTUpdated : Sep 19, 2018, 09:26 AM IST
എടക്കല്‍ ഗുഹ നാളെ തുറക്കും; ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയായതിന് ശേഷം പ്രവേശനം

Synopsis

ഓരോ ബാച്ചിലും 30 പേര്‍ക്ക് വീതമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1920 പേര്‍ക്ക്  പ്രതിദിനം ഗുഹയില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യമേര്‍പ്പെടുത്തുക. സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എടക്കല്‍ ഗുഹ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

കല്‍പ്പറ്റ: കല്ലുകള്‍ അടര്‍ന്നു വീണതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ച എടക്കല്‍ ഗുഹ നാളെ തുറക്കും. എന്നാല്‍ ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രവേശനമുണ്ടാകില്ല. വിദഗ്ധ സംഘം ഉടന്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടൂറിസം സെക്രട്ടറി വി. വേണു, ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ എന്നിവര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓരോ ബാച്ചിലും 30 പേര്‍ക്ക് വീതമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1920 പേര്‍ക്ക്  പ്രതിദിനം ഗുഹയില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യമേര്‍പ്പെടുത്തുക. സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എടക്കല്‍ ഗുഹ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. തിങ്കളാഴ്ചകളിലും ദേശീയ അവധിദിനങ്ങളിലും ഗുഹയിലേക്ക് പ്രവേശനമുണ്ടാകില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം