കൊവിഡ് പിടിപെടാത്ത ഇടുക്കിയിലെ പഞ്ചായത്ത്, ഇടമലക്കുടിയിലെ കരുതലിങ്ങനെ

By Web TeamFirst Published May 10, 2021, 4:18 PM IST
Highlights

26 കുടികളിലായി ഇടമലക്കുടിയില്‍ 2000ത്തിനുമേല്‍ ആളുകള്‍ താമസിച്ച് പോരുന്നു. പുറം ലോകവുമായി ഇടമലക്കുടി നിവാസികള്‍ക്ക് കാര്യമായ സമ്പര്‍ക്കമില്ല...


ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും ഒരാള്‍ക്ക് പോലും കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത പഞ്ചായത്താണ് ഇടമലക്കുടി.സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില്‍ 2000ത്തിനുമേല്‍ ആളുകള്‍ താമസിച്ച് പോരുന്നു.ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ഇടമലക്കുടിയില്‍ വാക്‌സിന്‍ വിതരണം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. വനത്താല്‍ ചുറ്റപ്പെട്ട ഇടമലക്കുടി സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്താണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന പ്രത്യേകതയും ഇതുവരെ ഇടമലക്കുടി പഞ്ചായത്തിനുണ്ട്. 

പുറം ലോകവുമായി ഇടമലക്കുടി നിവാസികള്‍ക്ക് കാര്യമായ സമ്പര്‍ക്കമില്ല. 26 കുടികളിലായി ഇടമലക്കുടിയില്‍ 2000ത്തിനുമേല്‍ ആളുകള്‍ താമസിച്ച് പോരുന്നു. പഞ്ചായത്തിന്റെയും ഊരു മൂപ്പന്‍മാരുടെയുമൊക്കെ നേതൃത്വത്തില്‍ ഇടമലക്കുടിയിലേക്കുള്ള വഴികളില്‍ ജാഗ്രതയോടെയുള്ള നിരീക്ഷണമുണ്ട്. വനംവകുപ്പിന്റെയും മറ്റും കൃത്യമായ അനുവാദമില്ലാതെ ഇടമലക്കുടിയിലേക്ക് നിലവില്‍ പ്രവേശനം സാധ്യമല്ല. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ഇടമലക്കുടിയില്‍ വാക്‌സിന്‍ വിതരണം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.

click me!