
ഇടുക്കി: മഴ മാറിയതോടെ കൃഷിയിറക്കി ഇടമലക്കുടിയിലെ ആദിവാസികള്‍. ഷെഡുകുടി, പരപ്പയാര്‍, ഇരുപ്പു കല്ല് എന്നിവടങ്ങളിലാണ് മൂന്നാര്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ വ്യാപകമായി ജൈവ പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ബീന്‍സാണ് ഇപ്പോഴത്തെ കൃഷി. രണ്ടു മാസം മുന്‍പ് ഉണ്ടായ പ്രളയത്തില്‍ ഇടമലക്കുടിയിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിച്ചിരുന്നു. മഴ മാറിയെങ്കിലും കുടിയിലെ ഏലത്തിന് ചീയല്‍ രോഗം പിടിപെട്ടത് വീണ്ടും തിരിച്ചടിയായി.
പ്രളയത്തില്‍ കൃഷി നാശമുണ്ടായ സ്ഥലങ്ങളിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജൈവ രീതിയില്‍ വീണ്ടും പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ പ്രദേശവാസികള്‍ തുടങ്ങിയത്. ബീന്‍സിനു പുറമേ, വിവിധ തരം പയറുകള്‍, ഉരുളകിഴങ്ങ്, ത്തുടങ്ങിയവയും അടുത്ത ഘട്ടത്തില്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുടിയിലുള്ളവര്‍. ഇടമലക്കുടിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, അവിടെ വച്ചുതന്നെ പരസ്പരം കൈമാറുന്ന രീതിയാണുള്ളത്. കൃഷി ഓഫീസര്‍ ഗ്രീഷ്മ .വി.മാത്യു, ഉദ്യോഗസ്ഥരായ എന്‍.ഉമേഷ്, പി.എസ്.നിഷാദ്, ജിലു കുരുവിള എന്നിവരുടെ നേതൃത്വത്തിലാണ് ഇടമലക്കുടി നിവാസികള്‍ക് കൃഷി കള്‍ക്കുള്ള സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam