'ഇടപ്പള്ളിയിലെ മരങ്ങൾ മുറിച്ചത് പള്ളിയുടെ കാഴ്ച മറയുന്നത് കൊണ്ട്'; പ്രതികൾ പിടിയിൽ

Published : Jan 04, 2023, 04:04 PM IST
'ഇടപ്പള്ളിയിലെ മരങ്ങൾ മുറിച്ചത് പള്ളിയുടെ കാഴ്ച മറയുന്നത് കൊണ്ട്'; പ്രതികൾ പിടിയിൽ

Synopsis

ഡിസംബർ 30ന് പുലർച്ചെ ആയിരുന്നു സംഭവം. സിസിടിവി സഹായത്തോട നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശികളായ ബിനാസ് ,നിക്സണ്‍ എന്നിവരെ പിടികൂടിയത്

കൊച്ചി: ഇടപ്പള്ളി ടോളിൽ പാതയോരത്തെ മരങ്ങൾ മുറിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലുവ സ്വദേശികളായ രണ്ട് യുവാക്കളെയാണ് കളമശേരി പൊലീസ് പിടികൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ കൊണ്ട് തൈ നടണമെന്ന നാട്ടുകാരുടെ ആവശ്യം പൊലീസ് അനുവദിച്ചില്ല. ഇടപ്പള്ളി ടോളിന് സമീപമുള്ള പള്ളിക്ക് മുന്നിലെ മരങ്ങളാണ് മുറിച്ച് അവിടെ തന്നെ ഉപേക്ഷിച്ചത്.

ഡിസംബർ 30ന് പുലർച്ചെ ആയിരുന്നു സംഭവം. സിസിടിവി സഹായത്തോട നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശികളായ ബിനാസ് ,നിക്സണ്‍ എന്നിവരെ പിടികൂടിയത്. ഇവരെ സംഭവ സ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുത്തു. പള്ളി മറയുന്നത് കൊണ്ടാണ് മരങ്ങൾ മുറിച്ച് മാറ്റിയതെന്ന പ്രതികളുടെ പ്രതികരണം നാട്ടുകാരെ പ്രകോപിപ്പിച്ചു. പ്രതികളെ കൊണ്ട് തന്നെ തൈ നടീക്കണമെന്ന് കൗണ്‍സിലറും, ഓട്ടോറിക്ഷാ ഡ്രൈവർമാരും ആവശ്യപ്പെട്ടു

എന്നാൽ പൊലീസ് ഈ ആവശ്യം അനുവദിച്ചില്ല. പ്രതികളെ തിരിച്ച് കൊണ്ടുപോയതിന് ശേഷം നാട്ടുകാർ തന്നെ തൈ നട്ടു. ഇടപ്പള്ളിയൽ അഞ്ച് മരങ്ങളാണ് മുറിച്ച് മാറ്റിയത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കളമശേരി പൊലീസ് കേസ് എടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം