
തിരുവനന്തപുരം: കൈ കിട്ടാ ക്ലബ്ബിലേക്ക് രാജ്യ സഭാ എംപി എ എ റഹീമിനെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമൂഹമാധ്യമങ്ങളിൽ വൈറലായ 'ബേസിൽ ശാപ'ത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ സമാപന വേദിയിൽ താനും പെട്ടതായി വി ശിവൻകുട്ടി വീഡിയോ സഹിതം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത പരിപാടിക്കിടെ ഹസ്തദാനം ചെയ്യാനൊരുങ്ങി ലഭിക്കാതെ പോവുന്ന രാജ്യ സഭാ എംപിയുടെ വീഡിയോ ശിവൻകുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
കഴിഞ്ഞ വർഷം ഒരു പരിപാടിക്കിടെ സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈ കൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതിന് പിന്നാലെയാണ് താരങ്ങൾ പരസ്പരം ട്രോളി തുടങ്ങിയത്. പിന്നാലെ മമ്മൂട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ അകപ്പെട്ടതിന്റെ വീഡിയോകളും വൈറലായിരുന്നു. ഈ ക്ലബ്ബിലേക്കിപ്പോൾ എ എ റഹീമും എത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി അൽപനേരം മുൻപ് പങ്കുവച്ച് വീഡിയോയ്ക്ക് വലിയ രീതിയിലാണ് പ്രതികരണങ്ങൾ ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam